Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

തിക്കിലും തിരക്കിലും പെട്ട മരണം; സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ബാംഗ്ലൂർ : ജൂൺ 4 ന് ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് കർണാടക ബിജെപി നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി.വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത് . കർണാടക നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാവ് ആർ. അശോകയും ബിജെപി നേതാവ് ചലവാടി നാരായണസാമിയും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സംസ്ഥാന സർക്കാരിന്റെ […]
Read more

മണിപ്പൂരിൽ സംഘർഷം രൂക്ഷം: പ്രതിഷേധക്കാർ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂർ : മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുകയാണ് . മണിപ്പൂരിലെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ പൊട്ടിപുറപ്പെടുന്നുണ്ട് . അതിനാൽ തന്നെ മണിപ്പൂരിന്റെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു . മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് സംഘർഷങ്ങൾ പുറപ്പെട്ടത്. സംഘർഷങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർ റോഡുകളുടെ നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിക്കുകയും ഇംഫാലിൽ ചിലർ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. […]
Read more

ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങ് നടന്നത്, ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ തുടങ്ങിയ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വിവാഹനിശ്ചയ ചടങ്ങിന് മുന്നോടിയായി, റിങ്കു സിംഗ് കുടുംബത്തോടൊപ്പം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചൗധര വാലി […]
Read more

സിക്കിമിലെ മണ്ണിടിച്ചിൽ; ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

ഗാങ്‌ടോക്ക്: സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് സൈനികർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റിയിരിക്കുകയാണ്. അതേസമയം മൃതദേഹം രണ്ട് ദിവസത്തിനുളളിൽ സൈനുദ്ദീൻ്റെ സ്വദേശമായ ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നതായി […]
Read more

‘ഭീകരതയിൽ യൂറോപ്പ് ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു’: രവിശങ്കർ

ആറ് യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര പര്യടനത്തിന് ശേഷം ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തി.ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ബ്രസ്സൽസ്, ജർമ്മനി എന്നിവടങ്ങളിലേക്കാണ് പ്രതിനിധി സംഘം യാത്ര തിരിച്ചത്. ‘പാർലമെന്റിലെ മുതിർന്ന നേതാക്കളെയും, ഇന്ത്യൻ സമൂഹത്തെയും തങ്ങൾ അവിടെ കണ്ടെന്നും പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിദേശ രാജ്യങ്ങൾക്ക് വളരെയധികം രോക്ഷമുണ്ടെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ ബെർലിനിൽ, പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ബുണ്ടെസ്റ്റാഗ് വൈസ് പ്രസിഡന്റ് ഒമിദ് […]
Read more

110 അക്കൗണ്ടുകളിൽ നിന്ന് മോഷ്ടിച്ചത് 4.5 കോടി ; ബാങ്ക് മാനേജർ പിടിയിൽ

രാജസ്ഥാൻ : രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിൽ 43 ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ തട്ടി എടുത്ത് റിലേഷൻഷിപ്പ് മാനേജർ. കൂടാതെ കുറ്റാരോപിതനായ ഉദ്യോഗസ്ഥ സാക്ഷി ഗുപ്ത 110 ഓളം അക്കൗണ്ടുകളിൽ നിന്ന് നിയമവിരുദ്ധമായി പണം പിൻവലിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവർ പണം പിൻവലിക്കുന്ന അലേർട്ടുകൾ അക്കൗണ്ട് ഉടമകളിലേക്ക് എത്തുന്നത് തടയാൻ, അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ അവർ മാറ്റിയതായും നിരവധി അക്കൗണ്ടുകളുടെ പിൻ നമ്പറുകൾ അവർ മാറ്റിയതായും റിപ്പോർട്ടുണ്ട്. പ്രായമായ ഉപഭോക്താക്കളെയാണ് […]
Read more

ബിഹാറിനും ബീഹാറികൾക്കും വേണ്ടി പോരാടാൻ ആഗ്രഹിക്കുന്നു ബിജെപി വിട്ട് യൂട്യൂബർ മനീഷ് കശ്യപ്

ന്യൂഡൽഹി : ബിഹാറിനും ബീഹാറികൾക്കും വേണ്ടി പോരാടാൻ താൻ ആഗ്രഹിക്കുന്നെന്നും പാർട്ടിയിൽ തുടരുന്നതിലൂടെ ജനങ്ങളുടെ ശബ്ദങ്ങൾ ഫലപ്രദമായി ഉയർത്താൻ കഴിയില്ലെന്ന് തനിക്ക് തോന്നുന്നു എന്നും പ്രഖ്യാപിച്ചു കൊണ്ട് ബിജെപി വിട്ട് യൂട്യൂബർ മനീഷ് കശ്യപ്.ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവ് സെഷനിലാണ് മനീഷ് കശ്യപ് ബിജെപിയിൽ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്.കൂടാതെ പാർട്ടിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ജനങ്ങളെ ഫലപ്രദമായി സേവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 25 നായിരുന്നു കശ്യപ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. എന്നാൽ വരാനിരിക്കുന്ന […]
Read more

കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 4 പേർ മരിച്ചു, സജീവ കേസുകൾ 5,755

ന്യൂഡൽഹി : രാജ്യത്ത് പിടിമുറുക്കി കോവിഡ്. നിലവിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 5,755 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 391 പുതിയ കേസുകളും 4 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ഒരോ മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം രോഗ ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് . 127 പേർക്ക് […]
Read more

‘എനിക്ക് ഇവിടെ തന്നെ കിടന്നാൽ മതി’ ; തിക്കിലും തിരക്കിലും മരിച്ച മകന്റെ കുഴിമാടത്തിനരികിൽ പൊട്ടിക്കരഞ്ഞ് പിതാവ്

കർണാടക : ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച മകന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് പിതാവ് . ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും മരിച്ച 11 പേരിൽ ഒരാളായ ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മൺ മകന്റെ കുഴിമാടത്തിനരികിൽ നിന്ന് കരയുന്ന കാഴ്ചയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നനക്കുന്നത്. കുഴിമാടത്തിനരികിൽ തന്നെ ഇരുന്ന പിതാവ് അവിടെ നിന്ന് മാറാൻ വിസമ്മതിക്കുന്നതും കൂടാതെ കുഴിമാടത്തിനരികെ പൊട്ടിക്കരഞ്ഞ് കൊണ്ട് കിടക്കുന്നതും വിഡിയോയിൽ കാണാം. “എന്റെ മകന് […]
Read more

മണിപ്പൂരിലെ ബിഷ്ണുപൂരിൽ പ്രതിഷേധം : ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

മണിപ്പൂർ : മണിപ്പൂർ ബിഷ്ണുപൂരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിനെ തുടർന്ന് മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ ബിഷ്ണുപൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതി കണക്കിലെടുത്താണ് ഇന്റർനെറ്റ് സേവനങ്ങൾ അഞ്ചു ദിവസത്തേക്ക് താത്കാലികമായി നിർത്തി വെച്ചത് . അതേസമയം മെയ്‌തി ഗ്രൂപ്പായ അരാംബായ് ടെങ്കോളിന്റെ അഞ്ച് വളണ്ടിയർമാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer