Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാർപ് ഷൂട്ടര്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നൌ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ ഷാർപ് ഷൂട്ടര്‍ നവീന്‍ കുമാര്‍ കൊല്ലപ്പെട്ടു. യു.പി സ്​പെഷൽ ടാസ്ക് ഫോഴ്സും ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്. ബോളിവുഡ് താരം സൽമാൻ ഖാൻ വധശ്രമകേസിൽ അടക്കം അന്വേഷണം നേരിടുന്ന കേസിലെ പ്രതിയാണ് ഇയാൾ. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നിവയുള്‍പ്പെടെ 20 ഓളം കേസുകള്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read more

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ; മുൻകരുതൽ സ്വീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലുമായി കേന്ദ്രസർക്കാർ. നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം, മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

പാകിസ്ഥാൻ ചാരവൃത്തി : കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ

ജയ്പൂർ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് രാജസ്ഥാൻ സംസ്ഥാന സർക്കാർ ജീവനക്കാരനും മുതിർന്ന കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റുമായ ഷക്കൂർ ഖാനെ ജയ്സാൽമീറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സുരക്ഷാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രഹസ്യാന്വേഷണ വിഭാഗം സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൂടാതെ ഇയാളുടെ പക്കൽ നിന്ന് നിരവധി പാകിസ്ഥാൻ ഫോൺ നമ്പറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ കുറഞ്ഞത് ഏഴ് തവണയെങ്കിലും താൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും […]
Read more

മുൻ ജഡ്ജി യശ്വന്ത് ശർമ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് പരാതി

ന്യൂഡൽഹി: ജഡ്ജി യശ്വന്ത് ശർമ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡ​ല്‍ഹി ഹൈ​ക്കോട​തി മു​ൻ ജ​ഡ്ജി യ​ശ്വ​ന്ത് ശ​ര്‍മ​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ  ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ ജഡ്ജിക്കെതിരെ ഉണ്ടാകണമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ വേണമെന്നും ആവശ്യം. മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് പരാതി നൽകിയത്. ശർമ്മക്കെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് […]
Read more

രണ്ട് കൈയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂ: ബലാത്സംഗക്കേസില്‍ 23കാരന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ബലാത്സംഗ കേസിൽ അപൂർവ്വ വിധിപ്രസ്താവനയുമായി സുപ്രീംകോടതി. നാല്‍പത് വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം നല്‍കി കൊണ്ടായിരുന്നു വിധി പ്രസ്താവന. രണ്ട് കൈയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമര്‍ശിച്ച് കോടതി വിധി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതി ഒന്‍പതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യം അനുവദിച്ചത് പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവര്‍ […]
Read more

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്‌കർ തീവ്രവാദികൾ അറസ്റ്റിൽ, ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ജമ്മു കാശ്മീർ : കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും പോലീസും സിആർപിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഭീകരവാദികളിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, എന്നിവയും കണ്ടെടുത്തു. കൂടാതെ 5,400 രൂപയും ഒരു ആധാർ കാർഡും ഇവരിൽ നിന്ന് കണ്ടെത്തി. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിദേശികളടക്കം 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം സുരക്ഷാ സേന തങ്ങളുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ശ്രദ്ധ തെക്കൻ […]
Read more

പിടിമുറുക്കി കോവിഡ്;കർണാടകയിൽ 40 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കർണാടക : കർണാടകയിൽ പിടിമുറുക്കി കോവിഡ്. 40 കോവിഡ് -19 കേസുകളാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം 126 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോസിറ്റീവ് നിരക്ക് 10.12 ശതമാനമാണെങ്കിലും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ നടത്തിയ ആകെ പരിശോധനകൾ 395 ആണ്. അതേസമയം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മാസ്കുകൾ, മറ്റ് കോവിഡുമായി ബന്ധപ്പെട്ട […]
Read more

സിക്കിമിലും ബംഗാളിലും വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പര്യടനം ആരംഭിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : സിക്കിമിൽ നിന്ന് ആരംഭിച്ച് നാല് സംസ്ഥാനങ്ങളിലൂടെയുള്ള രണ്ട് ദിവസത്തെ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഗാങ്‌ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി പട്‌ന വിമാനത്താവള ടെർമിനൽ, ബീഹാറിലെ ഒരു പവർ പ്ലാന്റ്, പശ്ചിമ ബംഗാളിലെയും ഉത്തർപ്രദേശിലെയും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
Read more

ഗുജറാത്തില്‍ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു

ഗുജറാത്തിലെ പഠാന്‍ ജില്ലയിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

മനുഷ്യ അസ്ഥിയിൽ നിന്ന് നിർമ്മിക്കുന്ന രാസ ലഹരി: 28 കോടിയുടെ ‘കുഷ്’, യുവതി പിടിയിൽ

ശ്രീലങ്ക: മനുഷ്യ അസ്‌ഥികളിൽനിന്ന് നിർമിച്ച മാരകമായ രാസലഹരിയുമായി യുവതി പിടിയിൽ. ഏകദേശം 45 കിലോഗ്രാം ലഹരിമരുന്നുമായി മുൻ എയർഹോസ്‌റ്റസും ലണ്ടൻ സ്വദേശിനിയുമായ ഷാർലറ്റ് മെയ് ലീ (21) ആണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്‌റ്റിലായത്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന വെസ്റ്റ് ആഫ്രിക്കയിൽ നിർമിക്കുന്ന ‘കുഷ്’ എന്ന ലഹരിമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായാണ് ഷാർലറ്റ് പിടിയിലായത്. ലോകത്താകെ നടന്നതിലെ ഏറ്റവും വലിയ ‘കുഷ് വേട്ട’ ആണ് ഇതെന്ന് ശ്രീലങ്കൻ കസ്‌റ്റംസ് നർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ […]
Read more

Recent News

Advertisement
WhiteswanTV Footer