ന്യൂഡൽഹി: ജഡ്ജി യശ്വന്ത് ശർമ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് ശര്‍മക്കെതിരെ കേന്ദ്ര സർക്കാർ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ ജഡ്ജിക്കെതിരെ ഉണ്ടാകണമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ വേണമെന്നും ആവശ്യം.
മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് പരാതി നൽകിയത്. ശർമ്മക്കെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് ശർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
യശ്വന്ത് ശര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അതേസമയം ശർമയെ നിലവിൽ അലഹബാദ് ഹൈക്കോടതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ‘മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതി’ എന്നാണ് സ്ഥലം മാറ്റത്തിൽ അലഹാബാദ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.




