ജയ്പൂർ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് രാജസ്ഥാൻ സംസ്ഥാന സർക്കാർ ജീവനക്കാരനും മുതിർന്ന കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റുമായ ഷക്കൂർ ഖാനെ ജയ്സാൽമീറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സുരക്ഷാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രഹസ്യാന്വേഷണ വിഭാഗം സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കൂടാതെ ഇയാളുടെ പക്കൽ നിന്ന് നിരവധി പാകിസ്ഥാൻ ഫോൺ നമ്പറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ കുറഞ്ഞത് ഏഴ് തവണയെങ്കിലും താൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.കോൺഗ്രസ് സർക്കാരിലെ മുൻ മന്ത്രിയായിരുന്ന ഷാലെ മുഹമ്മദിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി സകുർ ഖാൻ മുമ്പ് ജോലി ചെയ്തിരുന്നു.




