Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക്ക് ഡ്രിൽ

ന്യൂഡൽഹി : ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നി പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ വീണ്ടും ആരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ അഭ്യാസിന്റെ ഭാഗമായി രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ സൈനിക നടപടികളും വെടിവയ്പ്പുകളും നിർത്തലാക്കാൻ ഇരു രാജ്യങ്ങളും ഉഭയകക്ഷി ധാരണയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ നടത്തുന്നത്. അതേസമയം യുദ്ധകാല സാഹചര്യങ്ങളുമായി സാമ്യമുള്ള അടിയന്തര […]
Read more

സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല: യുവാവ് കട അടിച്ചുതകർത്തു

ബെംഗളൂരു: സിഗരറ്റും ചായയും സൗജന്യമായി നൽകാത്തതിൽ കട അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരു സുദ്ദഗുണ്ടേപാളയയിലെ പലചരക്ക് കടയാണ് യുവാവ് അടിച്ചുതകർത്തത്. 20 വയസ് പ്രായമുള്ള യുവാവാണ് കട നശിപ്പിച്ചത്. കൃഷ്ണമൂർത്തി ലേയൗട്ടിലെ ബേക്കറിയിലെത്തി സിഗരറ്റും ചായയും യുവാവ് ആവശ്യപ്പെട്ടു. ഇതിനു മുൻപ് യുവാവ് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകിയിരുന്നില്ല. അതുകൊണ്ടു കടയുടമ പണം നൽകാതെ ഇനി ഒന്നും തരില്ല എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കടയുടമയെ അസഭ്യം പറയുകയും ഗ്ലാസ് പത്രങ്ങളും മറ്റും റോഡിൽ എറിഞ്ഞുടയ്ക്കുകയും […]
Read more

കന്നഡ വിവാദം: കമൽ ഹസനെതിരെ ഒന്നിച്ച് കോൺഗ്രസ്സും ബിജെപിയും

കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽ ഹസനെതിരെ ഒന്നിച്ച് കോൺഗ്രസ്സും ബിജെപിയും. തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രോമോഷനിടെയാണ് താരം കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അവകാശപ്പെട്ടത് . ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി വെച്ചത്.കമലിന്റ ഈ പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ ബിജെപി നേതാവ് ആർ അശോക കമൽ ഹസ്സനെ “മാനസിക രോഗി” എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കന്നഡ ഭാഷയുടെ സാംസ്കാരിക സ്വത്വത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു. കൂടാതെ കർണാടകയിൽ കമൽഹാസന്റെ എല്ലാ സിനിമകളും […]
Read more

അഫ്ഗാൻ പൗരന്മാർക്ക് വിസ പുനരാരംഭിച്ച് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനം പുനരാരംഭിച്ച് ഇന്ത്യ. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയിൽ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. അപേക്ഷകർ പേര്, ജനന തിയതി, ദേശീയത, എക്സ്പയറി തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അഫ്ഗാൻ നാഷണൽ ഐഡന്റിറ്റി കാർഡ് (തസ്കിറ) ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ബിസിനസ് കാർഡുകൾ, […]
Read more

അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് കോടതി

തമിഴ്‌നാട്: ചെന്നൈ അണ്ണാ സര്‍വകലാശാല പീഡനക്കേസില്‍ പ്രതി ജ്ഞാനശേഖര്‍ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ജ്ഞാനശേഖരൻ 11 കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് മഹിളാ കോടതി കണ്ടെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കുള്ള ശിക്ഷ കോടതി ജൂൺ രണ്ടിന് പ്രഖ്യാപിക്കും. അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഐടി […]
Read more

കമൽ ഹസ്സൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എംഎൻഎം

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. കമൽ ഹാസനെ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. പ്രമേയം എംഎൻഎം നേതൃയോഗം അംഗീകരിച്ചു. ഡിഎം കെയുമായുള്ള ധാരണ പ്രകാരമാണെന്ന് എംഎൻഎം പ്രമേയത്തിൽ പറഞ്ഞു. എട്ട് സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ആറ് ഒഴിവുകളും അസമില്‍ രണ്ടും ആണുള്ളത്. ഇതില്‍ ഒരു സീറ്റാണ് കമല്‍ ഹാസന് നൽകിയത്. ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. കഴിഞ്ഞ ലോക്‌സഭാ […]
Read more

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. […]
Read more

ഇതിൽ കൂടുതൽ എന്ത് തെളിവാണ് നമുക്ക് നൽകാൻ കഴിയുക?’: പാകിസ്ഥാനെതിരെ തുറന്നടിച്ച് അഭിഷേക് ബാനർജി

സിംഗപ്പൂർ: പാകിസ്ഥാനെതിരെ സിംഗപ്പൂരിൽ തുറന്നടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ഓപ്പറേഷൻ സിന്ദൂറിന്റെ ആഗോള പ്രചാരണത്തിനായി സഞ്ജയ് കുമാർ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ അഭിഷേക് ബാനർജി തെളിവുകൾ നിരത്തിയാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്ത്. ഒരു സൈനിക ഉദ്യോഗസ്ഥന് എങ്ങനെ നിയുക്ത തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹം സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളോട് ചോദിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഭീകര ബന്ധം സ്ഥാപിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ സുരക്ഷയിലും […]
Read more

ഹെയർ ട്രാൻസ്പ്ലാന്റിന് ശേഷം യുവാക്കൾ മരിച്ച സംഭവം; ഒളിവിൽ പോയ ദന്തഡോക്ടർ കീഴടങ്ങി

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ‘എംപയര്‍ ക്ലിനിക്’ എന്ന സ്ഥാപനം നടത്തിയിരുന്ന ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ശേഷം ജയിലില്‍ അടച്ചു. കാന്‍പൂര്‍, ഫറൂഖാബാദ് സ്വദേശികളായ യുവ എന്‍ജീനിയര്‍മാരുടെ മരണവുമായി ബന്ധപ്പെട്ട് അനുഷ്‌ക തിവാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കാന്‍പൂര്‍ സ്വദേശി വിനീത് ദുബെയുടെയും ഫറൂഖാബാദ് സ്വദേശിയായ മായങ്ക് ഖട്ടിയാറിന്റെയും മരണത്തിന് കാരണം ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ […]
Read more

ഭക്ഷണം ഉണ്ടാക്കിയില്ല: മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മുംബൈ: ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുംബൈ സ്വദേശി തിപാബായി പവാര (65 ) യെയാണ് മരിച്ചത്. സംഭവത്തിൽ മകൻ അവ്‌ലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ​ദിവസം രാത്രിയിൽ മകന് വേണ്ട ചോറും കറികളും തയ്യാറാക്കിവെച്ച ശേഷം അമ്മ തിപാബായ് ഉറങ്ങാൻ പോയതായിരുന്നു. എന്നാൽ മീൻ കറി നായ തട്ടി മറിച്ചിട്ടു. തുടർന്ന് അർധരാത്രി വീട്ടിലെത്തിയ അവ്‌ലേഷ് ഭക്ഷണം തട്ടിമറിച്ചത് കണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉറങ്ങികിടക്കുയായതിനാൽ ‘അമ്മ […]
Read more

Recent News

Advertisement
WhiteswanTV Footer