ജൂനിയർ ജഡ്ജിമാരാകാൻ 3 വർഷത്തെ പ്രാക്ടീസ് വേണമെന്ന് സുപ്രീംകോടതി
ജൂനിയർ ജഡ്ജിമാരാകാൻ അപേക്ഷ നൽകുന്നവർക്ക് മൂന്ന് വർഷത്തെ അഭിഭാഷക പ്രവൃത്തി പരിചയമുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി. ഇതോടെ നിയമബിരുദം പൂർത്തിയാക്കി എത്തുന്ന ഉദ്യോഗാർത്ഥികൾ നേരിട്ട് ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ജഡ്‍ജിമാരാകാൻ അപേക്ഷിക്കുന്നവർക്ക് അംഗീകൃത അഭിഭാഷകരുടെ കീഴിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവർത്തിപരിചയം ആവശ്യമാണ്. പുതിയ നിയമ ബിരുദധാരികളെ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് സങ്കീർണതകൾക്ക് കാരണമാകുമെന്നും കോടതി നീരീക്ഷിച്ചു. […]
Read more