കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ച സംഭവം; എഫ്ഐആർ വിശദ പരിശോധനയ്ക്ക് ശേഷമെന്ന് പൊലീസ്സും
ദില്ലി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ്. ഔദ്യോഗികമായി കങ്കണ പരാതി നൽകിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബ് പൊലീസിൻ്റെ പരിധിയിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകസംഘടനകൾ രംഗത്തെത്തി. കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി വനിത കോൺസ്റ്റബിൽ കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പ്തല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ വിമാനത്താവളത്തിൽ […]
Read more