Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു. കാവിലുംപാറ പൂതംപാറ വലിയപറമ്പത്ത് കല്യാണിയാണ് മരിച്ചത്. കുറ്റ്യാടി തൊട്ടില്‍പ്പാലത്താണ് സംഭവം നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചൂരണിയിൽ ജോലി ചെയ്യുന്നതിനിടെയാണ് കല്യാണിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പരസ്പരം കൊമ്പ്കോർത്ത് ഭരണ പ്രതിപക്ഷ കൗൺസിലർമാർ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന കൗൺസിലിൽ പരസ്പരം കൊമ്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. നഗര ശുചീകരണത്തിന് താൽക്കാലിക തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങളാണ് കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. യോഗത്തിലെ ഇരുപത്തിരണ്ടാമത് അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് കൗൺസിലിൽ അസാധാരണ രംഗങ്ങൾ അരങ്ങേറിയത്. കോർപ്പറേഷനിലെ നിയമനം പാർട്ടി ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തുന്നതെന്നും സിപിഎം ഓഫീസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ലെന്നും , പിൻവാതിൽ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ ബാനറുയർത്തി […]
Read more

ഉപജില്ലാ കലോത്സവത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പരസ്യ ബോർഡുകളുമായി ചോദ്യപേപ്പർ ചോർച്ചാ കേസിലെ പ്രതി

കോഴിക്കോട്: കൊടുവള്ളി ഉപജില്ലാ കലോത്സവത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യ പേപ്പർ ചോർച്ചാ കേസ് പ്രതി. കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പടെയുള്ള പരസ്യ ബോർഡുകൾ ആണ് സ്ഥാപിച്ചത്. വല്യ വിവാദം ഉണ്ടായ ചോദ്യ പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എം എസ് സൊല്യൂഷൻസിന്റെ സിഇഒയുമായ മുഹമ്മദ് ശുഹൈബിന്റെ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിൻറെ ഇരുവശങ്ങളിലും ഇന്ന് പുലർച്ചയോടെ പ്രത്യക്ഷപ്പെട്ടത്. കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് […]
Read more

കേരളത്തിൽ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അത്യാധുനിക സംവിധാനങ്ങൾ; 44.30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് […]
Read more

കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം

കൊഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ എസ്എഫ്ഐ–യുഡിഎസ്എഫ് സംഘർഷം. ഹോസ്റ്റലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുഡിഎസ്എഫ് നേതാക്കൾ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ. കെ. ബി., എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സർവകലാശാലയിലെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം സംഭവിച്ചതെന്ന് യുഡിഎസ്എഫ് ആരോപിച്ചു. […]
Read more

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; സംഭവം കോഴിക്കോട് ഫറോക്കിൽ

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ഫറോക്കിലായിരുന്നു സംഭവം. ഫറോക്ക് നഗരസഭാ ചെയർമാൻ എൻസി അബ്ദുൾ റഹ്മാന്റെ വീടാണ് തകർന്നത്. 40 ടണ്ണോളം ഭാരമുള്ള സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ലോറി വീണ സ്ഥലത്ത് ആരുമില്ലാത്തിനാൽ ആളപായമുണ്ടായില്ല.
Read more

ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സികെജി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ സ്ഥാപനമായ ‘സിദ്ര’യുടെ ഉടമസ്ഥനായ ഷിജാദ് ആണ് മരിച്ചത്. കടയുടെ ഷട്ടർ പകുതി തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി അകത്ത് പ്രവേശിച്ച ജീവനക്കാരനാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കടകൾക്ക് അവധി ആയതിനാൽ ബിൽഡിംഗിൽ മറ്റു ആളുകൾ ഉണ്ടായിരുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് […]
Read more

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം; കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് […]
Read more

പേരാമ്പ്ര സംഘർഷം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആരോപണം ഉന്നയിച്ചത്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.
Read more

മതിൽ തകർന്നു വീണ സംഭവം; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: കക്കോടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. ഇതിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. മതിലിനടിയിൽ കുടുങ്ങിക്കിടന്ന ഉദയ് മാഞ്ചിയെ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിനിടെ പുറത്തെടുത്തു. വെള്ളിമാട്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ ഇടപെടലിലൂടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer