Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയില്‍ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കണം. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രമീളയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തില്‍ കൃഷ്ണകുമാര്‍ പക്ഷം ആവശ്യപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റ് ഏറ്റ് പറയണമെന്നും ആവശ്യപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി […]
Read more

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. ഇക്കഴിഞ്ഞ 19 നാണ് സുഗുണേശ്വരൻ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. എട്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: തച്ചനാട്ടുകരയില്‍ സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ചയാണ് സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read more

വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂച്ചിക്കൂട്ടത്തിൽ നാരായണനാണ് മരിച്ചത്. കൊതകുറുശ്ശി ഒറ്റപ്പാലത്തിലെ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോകുന്ന റോഡിലാണ് സംഭവം. മരണകാരണം വ്യക്തമല്ല. ഒറ്റപ്പാലം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം; പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് പറയും: ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പ്രതിസന്ധിയില്‍. സംഭവത്തില്‍ ഇരു നിലപാടെടുത്ത് നേതാക്കള്‍. വിഷയത്തില്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാന്‍ ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും. അതേസമയം സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രാഥമിക വിവരങ്ങള്‍ തേടി. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലുറച്ച് പ്രമീള ശശിധരന്‍. എന്നാല്‍ ചെയര്‍പേഴ്‌സണെ തള്ളാതെയാണ് മുതിര്‍ന്ന ബിജെപി നേതാവ് എന്‍ ശിവരാജന്റെ പ്രതികരണം. ചെയര്‍ പേഴ്‌സണ്‍ എന്ന നിലയ്ക്ക് […]
Read more

അനധികൃതമായി ഓട്ടോയിൽ കടത്തിയ 2.30 കോടി രൂപ പിടികൂടി

പാലക്കാട്: ഓട്ടോയിൽ രേഖകൾ ഇല്ലാതെ 2.30 കോടി രൂപ ഒറ്റപ്പാലത്തേക്ക് കടത്തുന്നതിനിടെ പോലീസ് പിടികൂടി. നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻപിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പറമ്പ് ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സ്വർണ്ണ വ്യാപാരത്തിനായാണ് ഇരുവരും പണം കടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
Read more

16 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവം; അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം

പാലക്കാട്: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചു.കേസിൽ, പെൺകുട്ടി കൗൺസിലിംഗിനിടെ ആറു വയസുമുതൽ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയിരുന്നു. അമ്മ തന്റെ മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് കൈമാറിയതിനെ തുടർന്നാണ് കേസ് എടുത്തിരുന്നത്. 2022-ൽ കൊപ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി. കോടതി വിധി പ്രകാരം പിഴ […]
Read more

കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; സംഭവം പാലക്കാട്

പാലക്കാട്: കൊപ്പം പുലാമന്തോൾ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ , ഖലിലുൽ റഹ്‌മാൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രാഥമിക ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.
Read more

അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് നഗരത്തിലെ കാടാംക്കോട് അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അൽ അമീൻ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിനി രഹത ഫർസാന ആണ് അപകടത്തിൽപ്പെട്ടത്. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ കഴിഞ്ഞ് മടങ്ങുകയായിരുന്നു രഹത.പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടൻ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച ഡിവൈഎസ്പിയോട് വിശദീകരണം തേടി ജില്ലാ പൊലീസ് മേധാവി

പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ് പി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും. ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെതിരെ 11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നർത്തും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix