Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ പാലാമ്പട്ടയിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്നിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Read more

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സ്വപ്ന പദ്ധതിക്ക് തുടക്കം; ചടങ്ങിൽ പങ്കെടുത്ത് നടി തൻവി റാം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ‘സ്‌മൈൽ ഭവനത്തിന്റെ’ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി തൻവി റാം. വീടില്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയാണിതെന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. പാലക്കാട് പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അത്തരത്തിലൊരു പരിപാടിക്ക് വന്നതാണ്. ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം രാഹുൽ കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞിരുന്നു. എന്നെ ഇവിടേക്ക് വിളിച്ചതിൽ ഏറെ സന്തോഷം. വീട് ഇന്നിവിടെ യാഥാർത്ഥ്യമാകുകയാണ്. ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് നന്ദി- […]
Read more

9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ൦; പരാതി നൽകി കുടുംബം

പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നീതി തേടി കുടുംബം. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയിട്ട് ഒരുമാസം പിന്നിട്ടു. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് […]
Read more

വീട്ടിൽ കിടക്കുകയായിരുന്ന രോഗിയ്ക്കുനേരെ തെരുവുനായ ആക്രമണം; നായയെ തല്ലിക്കൊന്ന് നാട്ടുകാര്‍

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ കിടപ്പു രോഗിയായ പുളിമ്പറമ്പ് സ്വദേശി വിശാലിനുനേരെ തെരുവുനായ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുമ്പിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുമ്പോഴാണ് പുറത്തുനിന്ന് വന്ന തെരുവുനായ കൈയിൽ കടിച്ചത്. കയ്യിലെ ഇറച്ചി പുറത്തുവന്ന നിലയിലായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്. പരിക്കേറ്റ വിശാലത്തെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം നാട്ടുകാർ നായയെ കൊല്ലുകയും ചെയ്തു. ഇതേ നായ സമീപ പ്രദേശങ്ങളിൽ മറ്റ് ആളുകളെയും കടിക്കാൻ ശ്രമിച്ചുവെന്ന വിവരമുണ്ട്. നായയുടെ […]
Read more

ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചിറ്റൂരിൽ

പാലക്കാട്: ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കൾ ലക്ഷ്മണനും രാമനുമാണ് മരിച്ചത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചിറ്റൂർ ശിവൻകോവിലിന്റെ കുളത്തിൽ നിന്ന് ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തയാളായ രാമന്റെ മൃതദേഹം മണിക്കൂറുകൾ […]
Read more

ടാങ്കർ ലോറി മറിഞ്ഞ് അപകടം; പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി

പാലക്കാട്‌: പാലക്കാട്‌ കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. ഇതേതുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉണ്ടായിരുന്നത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read more

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസ്; നി‍ർണായക ഇടപെടലുമായി കലക്ടർ

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസിൽ കലക്ടർ ഇടപെട്ടു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് മൂപ്പിൽ നായർ കുടുംബത്തിന് ഭൂമി പതിപ്പിച്ച സംഭവത്തെ തുടർന്ന്, മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബത്തിന്റെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ കലക്ടർ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രേഷനും കൈമാറ്റവും ഇനി പുതിയ ഉത്തരവ് ലഭിക്കുന്നതുവരെ നിർത്തിവെക്കാനാണ് കലക്ടറുടെ നിർദേശം. കോട്ടത്തറ വില്ലേജിൽ മൂപ്പിൽ നായർ കുടുംബാവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയെ അടിസ്ഥാനമാക്കിയുള്ള നടപടിയാണിത്. പത്ത് […]
Read more

പ്രവാസിയുടെ വീടിന് തീയിട്ട സംഭവം; പറവൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീടുകയറി അതിക്രമം, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രേംദാസ് അപകട നിലതരണം ചെയ്തതായും, ഡോക്ടറുടെ അനുമതി ലഭിച്ചാൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. ഇബ്രാഹിമിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഇന്നോവ കാറിനും സ്കൂട്ടറിനും പ്രേംദാസ് തീ വെച്ചതോടെയാണ് തീ […]
Read more

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കത്തിനിടെയാണ് കൊലപാതകം. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി വാസുവിനെ പൊലീസ് പിടികൂടി.
Read more

പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ

പാലക്കാട്: പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പ്രതിചേർത്തു. കഴിഞ്ഞ ദിവസം മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ വെച്ച് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചായിരുന്നു സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. കണ്ണയ്യൻ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും ഉദയൻ എന്നയാളെയും കേസിൽ പ്രതിചേർത്തത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix