Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടിൽ കിടക്കുകയായിരുന്ന രോഗിയ്ക്കുനേരെ തെരുവുനായ ആക്രമണം; നായയെ തല്ലിക്കൊന്ന് നാട്ടുകാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ കിടപ്പു രോഗിയായ പുളിമ്പറമ്പ് സ്വദേശി വിശാലിനുനേരെ തെരുവുനായ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുമ്പിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുമ്പോഴാണ് പുറത്തുനിന്ന് വന്ന തെരുവുനായ കൈയിൽ കടിച്ചത്. കയ്യിലെ ഇറച്ചി പുറത്തുവന്ന നിലയിലായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്.

പരിക്കേറ്റ വിശാലത്തെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം നാട്ടുകാർ നായയെ കൊല്ലുകയും ചെയ്തു. ഇതേ നായ സമീപ പ്രദേശങ്ങളിൽ മറ്റ് ആളുകളെയും കടിക്കാൻ ശ്രമിച്ചുവെന്ന വിവരമുണ്ട്.

നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലേക്ക് പരിശോധിക്കാൻ അയച്ചിട്ടുണ്ട്. പരിശോധനാഫലങ്ങൾ ലഭിച്ചാല്‍ മാത്രം പേവിഷബാധയുണ്ടോയെന്ന് പറയാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

Recent News

Advertisement
WhiteswanTV Footer