Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

മുഖ്യമന്ത്രിക്കും തോമസ് ഐസകിനും നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വിദേശ വിപണിയിൽ നിന്നുള്ള ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാട് വിദേശ നാണ്യവിനിമയ നിയമങ്ങൾ ലംഘിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് മൂന്ന് മാസം മുമ്പ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസുകൾ. നോട്ടീസിന് മുഖ്യമന്ത്രിയും […]
Read more

റേഷനരി വിഹിതം വർധിപ്പിച്ചു; വെള്ള കാർഡിന് 10 കിലോ, നീലയ്ക്ക് 5 കിലോ

തിരുവനന്തപുരം : ഡിസംബറിൽ വെള്ള കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം അരിയും നീല കാർഡുകാർക്ക് 5 കിലോ സ്പെഷൽ അരിയും ലഭിക്കും. കഴിഞ്ഞമാസം വെള്ള കാർഡ് ഉടമകൾക്ക് 5 കിലോഗ്രാമും നീല കാർഡിന് 2 കിലോഗ്രാമും വീതമായി സാധാരണ വിഹിതവുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, അരി വിഹിതം വർധിപ്പിച്ചതും സ്പെഷൽ അരി വിഹിതം പ്രഖ്യാപിച്ചതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു പരാതി ഉയർന്നിട്ടുണ്ട്.അതേസമയം, നവംബറിലെ റേഷൻ വിതരണം ഇന്നലെ പൂർത്തിയായി. ഇന്നും നാളെയും റേഷൻ കടകൾക്ക് അവധിയാണ്. […]
Read more

മനോരമ വധക്കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ ബംഗാൾ സ്വദേശിക്കു ജീവപര്യന്തവും 31 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിലുണ്ട്. ബംഗാൾ കൂച്ച് ബിഹാർ ഹൽദിബാരി ഗംഗാ ദോബയിൽ ആദം അലിയെയാണ് (24) തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി(7) ശിക്ഷിച്ചത്.  കൊലക്കുറ്റത്തിനാണു ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പ്പറേഷനിലേത് നാലാഞ്ചിറയില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപ്പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് പരിസരത്താണ്. ഇവിടെ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളിലും മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രത്തിലുമാണ് വോട്ടെണ്ണൽ സജ്ജീകരിക്കുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടേത് മഞ്ച ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടേത് നഗരസഭാ കാര്യാലയത്തിലെ […]
Read more

പാലോട്ടെ പഴയ ഡിപ്പോ അനാഥാവസ്ഥയിൽ

തിരുവനന്തപുരം : പാലോട്ടെ കെഎസ്ആർടിസിയുടെ ഭൂമിയും ബസ് ഗാരേജും ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. തെങ്കാശിപ്പാതയിൽ മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജുമാണ് കാടുകയറുന്നത്. ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നന്ദിയോട് പഞ്ചായത്തിൽ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലേക്ക് ഡിപ്പോ മാറ്റിയത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ്‌ സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്. വാമനപുരം ആറിന്റെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. […]
Read more

സ്വർണ്ണ പാളി വിവാദം; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. 2022-ൽ ദ്വാരപാലക പാളികൾ മാറ്റാനുണ്ടായ അപേക്ഷ ദേവസ്വം ബോർഡിന്റേതാണെന്നും താൻ അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി. സ്മാർട്ട് ക്രിയേഷനിൽ നിന്നു വേർതിരിച്ച സ്വർണം ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ വിറ്റതായും ഇടനിലക്കാരൻ കൽപ്പേഷ് മുഖേന ഇടപാട് നടന്നതായും എസ്‌ഐടി […]
Read more

പട്ടാളക്യാമ്പിൽ കടന്നയാളെ പിടികൂടി

തിരുവനന്തപുരം : പാങ്ങോട് പട്ടാളക്യാമ്പിനുള്ളിൽ അതിക്രമിച്ചുകയറിയ ആളെ പിടികൂടി പോലീസിനു കൈമാറി. ഗുജറാത്ത് സ്വദേശിയായ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ക്യാമ്പിൽ അതിക്രമിച്ചുകയറി ബഹളംവെച്ച ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാളക്കാരാണ് പിടികൂടി പൂജപ്പുര പോലീസിനു കൈമാറിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾക്കെതിരേ കേസ് എടുത്തിട്ടില്ല. പിന്നീട് വിട്ടയച്ചു.
Read more

രാജ്ഭവൻ ഇനി ലോക്ഭവൻ; കേരളത്തിൽ തിങ്കളാഴ്ച പേരുമാറും

തിരുവനന്തപുരം: രാജ്യത്തെ രാജ്ഭവനുകൾ ലോക്ഭവനുകളായി മാറുന്നു. കേരള രാജ്ഭവനും തിങ്കളാഴ്ച പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഞായറാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. 2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന്, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. മലയാളിയായ ആനന്ദ് ബോസ് ഗവർണറായിരിക്കുന്ന […]
Read more

തിരുവനന്തപുരത്ത് വനിതാ പോരാളികളിൽ പകുതിയും കുടുംബശ്രീ; ജില്ലയിൽ 1,649 വനിതാ സ്ഥാനാർഥികൾ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്ന വനിതകളിൽ പകുതി പേരും കുടുംബശ്രീ അംഗങ്ങൾ. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി മത്സര രംഗത്തുള്ള 3,318 വനിതകളിൽ 1,649 പേരാണ് കുടുംബശ്രീ അംഗങ്ങൾ. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 588 പേർ ഇത്തവണ കൂടുതലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയ്ക്കു പുറമേ കുടുംബശ്രീ വനിത കൂട്ടായ്മയിലെ ജനാധിപത്യ നടപടികളും മാതൃകാപരമായ പ്രവർത്തനങ്ങളുമാണ് മത്സര രംഗത്തുള്ളവരുടെ മുതൽക്കൂട്ട്. പാങ്ങോട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങൾ മത്സരിക്കുന്നത്. 36 പേർ. ബ്ലോക്ക് […]
Read more

കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു; ശംഖുമുഖത്ത് കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ച

തിരുവനന്തപുരം: കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു. ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി.  ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix