Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ദേശീയ പുരസ്‌കാരത്തിളക്കത്തിൽ വിമാനത്താവളം

തിരുവനന്തപുരം : ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം. 2024-ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌കാരങ്ങളിൽ പ്ലാറ്റിനം പുരസ്കാരമാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനിയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
Read more

ആവശ്യത്തിനു ജീവനക്കാരില്ലെന്ന്‌ പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കാത്ത് ലാബിൽ ജീവനക്കാരുടെ നിയമനമടക്കമുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് പരാതി. കെഎച്ച്ആർഡബ്ല്യുഎസിനു കീഴിൽ തുടങ്ങിയ കാത്ത് ലാബിനെതിരേയാണ് ആരോപണം. മൂന്നുമാസം മുൻപാണ്‌ കെഎച്ച്ആർഡബ്ല്യുഎസിന്റെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ലാബ് പൂർണമായും പ്രവർത്തനമാരംഭിച്ചത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്‌ക്കായെത്തുന്ന രോഗികൾക്കിത് ആശ്വാസമായിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പ് ഒഴിവാക്കാമെന്നതായിരുന്നു നേട്ടം. കാത്ത് ലാബുകളിൽ ചികിത്സയ്‌ക്ക് എത്തുന്നവരെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയും അടുത്തദിവസം കെഎച്ച്ആർഡബ്ല്യുഎസ് പേവാർഡിലേക്കോ ജനറൽ വാർഡിലേക്കോ മാറ്റുകയുമാണ് […]
Read more

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം; എം വിൻസെന്റ് എംഎൽഎ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനും സർക്കാരിന് ബാധ്യതയുണ്ടെന്ന് എം വിൻസെന്റ് എം എൽ എ പറഞ്ഞു. തൊഴിലും തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലാബ് ടെക്നീഷ്യൻമാരും ഉടമകളും നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർഡിനേഷൻ കമ്മറ്റി കൺവീനർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എൽ എ, കുറുക്കോളി മൊയ്‌തീൻ […]
Read more

കേന്ദ്ര ലേബര്‍ കോഡ് അതേപടി നടപ്പാക്കില്ല, യൂണിയനുകളോട് ആലോചിച്ച ശേഷം മാത്രം നടപടി

തിരുവനന്തപുരം: ലേബർ കോ‍ഡിൽ പ്രതികരിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി വിമർശിച്ചു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിയെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Read more

ദാരുണം ഈ അപകടങ്ങൾ

തിരുവനന്തപുരം: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്. കടയ്ക്കാവൂർ സ്വദേശി ഓമനയ്ക്കാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിലൂടെ നടന്നുപോകുമ്പോൾ സ്വകാര്യ ബസിടിക്കുകയായിരുന്നു. നിലത്തുവീണ ഓമനയുടെ കാലുകളിൽക്കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ-വർക്കല റൂട്ടിലോടുന്ന അജിമോൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 21-ന് രാവിലെ […]
Read more

പോസ്റ്റൽ ബാലറ്റുകളുടെ പ്രിന്റിങ് തുടങ്ങി

തിരുവനന്തപുരം : ജില്ലയിലെ ആദ്യബാച്ച് ബാലറ്റ് ലേബലുകളും പോസ്റ്റൽ ബാലറ്റുകളും മണ്ണന്തല ഗവ. പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെ.യു. കൃഷ്ണകുമാറിൽ നിന്ന് എഡിഎം ടി.കെ.വിനീത് ഏറ്റുവാങ്ങി. ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകളാണ് ആദ്യ ബാച്ചിൽ തയ്യാറാക്കിയത്. ഗവ. പ്രസുകളുടെ സൂപ്രണ്ട് ടി.വീരാൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സി.എസ്.സ്മിതാറാണി, ജില്ലാ തിരഞ്ഞെടുപ്പ് പരിശീലന നോഡൽ ഓഫീസർ ആർ.സജി എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് ആരംഭിച്ച പരിശീലന ക്ലാസിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികൾക്ക് മുൻഗണനയില്ല, വോട്ട് ചെയ്യാൻ മുങ്ങിത്തപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ബാലറ്റിലെ സ്ഥാനാർഥികളുടെ സ്ഥാനക്രമം മുന്നണി സ്ഥാനാർഥികൾക്ക് കടുത്ത ഭീഷണിയുയർത്തുന്നു. ലോക്സഭ, നിയമസഭാ തിര‍ഞ്ഞെടുപ്പുകളിൽ ദേശീയ, സംസ്ഥാന, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിലില്ല. മലയാളം അക്ഷരമാല ക്രമത്തിൽ ചേർക്കുന്നതിനാൽ മിക്കയിടങ്ങളിലും പട്ടികയിൽ ആദ്യം സ്വതന്ത്രരും വിമതരുമാണുള്ളത്. ചിലയിടങ്ങളിൽ അപരർ പോലും ബാലറ്റിൽ ഒന്നാം സ്ഥാനത്താണ്. സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രമാണ് തദ്ദേശ ബാലറ്റിലുണ്ടാകുക.  സംസ്ഥാന പാർട്ടികളിലെയും സ്ഥാനാർഥികളെ അക്ഷരമാല ക്രമത്തിലും തുടർന്ന് മറ്റു റജിസ്റ്റേഡ് പാർട്ടികളിലെ സ്ഥാനാർഥികളെ അതിനു താഴെയും […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത . തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ചവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ […]
Read more

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം പി.പി.എം. ഹൈസ്കൂളിൽ പഠിക്കുന്ന അനന്തുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്. ഉടൻ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സ്വർണ്ണ പാളി വിവാദം; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മുന്നേറ്റവുമായി പ്രത്യേക അന്വേഷണം സംഘം. ശബരിമല തന്ത്രിമാരായ കണ്ഠര്‍ രാജീവറും മോഹനരും നല്‍കിയ മൊഴികൾ എസ്ഐടി രേഖപ്പെടുത്തി. രണ്ടുപേരും നേരിട്ട് എസ്ഐടി ഓഫീസിൽ ഹാജരായി മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടായിരുന്നുവെന്നതും സ്വർണപ്പാളി സംബന്ധമായ അനുമതി ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയതെന്നും തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി. ദൈവഹിതം നോക്കി അനുമതി നൽകുന്നതാണ് തന്ത്രിമാരുടെ ചുമതല എന്നവരാണ് അവരുടെ വിശദീകരണം. ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതിനെ കുറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix