Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

വീണ്ടും സ്കൂൾബസ് അപകടം

തിരുവനന്തപുരം : കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂൾവാൻ റോഡരികിലെ ചെറുകൈത്തോട്ടിൽ മുൻചക്രങ്ങൾ കുടുങ്ങി തെങ്ങിൽ ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറു കുട്ടികളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. മുല്ലൂരിലെ റോസ് മിസ്റ്റിക്ക റെസിഡെൻഷ്യൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം നെല്ലിക്കുന്ന് കടയ്ക്കുളം അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. തെങ്ങിലിടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ചക്രങ്ങൾ കുടുങ്ങിനിന്നതിനാൽ വാൻ മറിഞ്ഞില്ല. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കുട്ടികളെ പുറത്തെടുത്ത് മുക്കോലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര […]
Read more

സിഗ്നൽ കാത്ത്; വെള്ളായണി പ്രാവച്ചമ്പലലം ജംഗ്ഷൻ

തിരുവനന്തപുരം: കരമന- കളിയിക്കാവിള പാതയിൽ വെള്ളായണിയിലും പ്രാവച്ചമ്പലത്തും സിഗ്നൽ വിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വെള്ളായണിയിൽ സിഗ്നൽ തെളിയാതെയായിട്ട് രണ്ടാഴ്ചയിലേറെയായി. വെള്ളായണിയിൽനിന്നും വാഹനങ്ങൾ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കാമൂല, കല്ലിയൂർ ഭാഗങ്ങളിലേക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നൽ കത്താതെയായത്. ഇതുകാരണം നിരവധി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. പ്രാവച്ചമ്പലം ജംഗ്ഷനിൽ സിഗ്നൽ തെളിയാതെയായിട്ട് ഒരു മാസത്തോളമായതായി നാട്ടുകാർ പരാതിപ്പെടുന്നു. നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് പലതവണ അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ള […]
Read more

കെഎസ്‌‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ഡ്രൈവറും കണ്ടക്‌ടറും; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകവേ കെഎസ്‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് രക്ഷിച്ചു. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലായിരുന്നു സംഭവം. പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്‌മിയാണ് (23) കുഴഞ്ഞുവീണത്. തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് തുടർചികിത്സയ്‌ക്കായി പോകുകയായിരുന്നു അനന്തലക്ഷ്‌മിയും അമ്മയും. മണ്ണന്തല എത്തിയപ്പോഴേക്കും അനന്തലക്ഷ്‌മി കുഴഞ്ഞുവീണു. ഉടൻതന്നെ കണ്ടക്‌ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടുവേദനയ്‌ക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടിയാണ് അനന്തലക്ഷ്മി. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ മറ്റ് യാത്രക്കാരെ സമീപത്തുള്ള ബസ് […]
Read more

സ്വർണ്ണ പാളി വിവാദം; പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ്. തുടർന്ന് പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. അതേസമയം, കേസിൽ തന്ത്രി കണ്ഠരർ രാജീവർക്കു പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്കു അടുത്ത ബന്ധമുണ്ടെന്നും പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയിലൂടെയാണെന്നും പത്മകുമാർ മൊഴി നൽകി. ക്ലാഡിങ്, ഗോൾഡ് […]
Read more

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി പിടിയിൽ. ആര്യങ്കോട് സ്വദേശി കൈലി കിരൺ ആണ് പിടിയിലായത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ കാട്ടാക്കടയിൽ വച്ചാണ് പോലീസ് പിടികൂടിയത്. കാപ്പാ കേസ് പ്രതിയായ കിരണിനെ നാടു കടത്തിയിരുന്നു. നാട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കിരണിന് നേര്‍ക്ക് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് വെടിയുതിര്‍ത്തിരുന്നു.12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ.
Read more

സ്വർണ്ണ പാളി വിവാദം; തന്ത്രി രാജീവർക്കെതിരെ പത്മകുമാറിന്റെ മൊഴി കുരുക്കായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്കു അടുത്ത ബന്ധമുണ്ടെന്നും, ശബരിമലയിൽ പോറ്റിയുടെ സ്വാധീനം തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിന്തുണയിലൂടെയാണെന്നും പത്മകുമാർ മൊഴി നൽകി. ഗോൾഡ് പ്ലേറ്റിംഗ് ജോലികൾ സന്നിധാനത്ത് നടത്താൻ കഴിയാത്തതിനാലാണ് മാനുവലിനെ ലംഘിച്ച് പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, ഇത്തരത്തിലുള്ള വസ്തുക്കൾ പുറത്തേക്ക് മാറ്റുമ്പോൾ കൃത്യമായ തൂക്കും അളവും രേഖപ്പെടുത്തി മാത്രമേ അനുവദിക്കാവൂ എന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശിച്ചിട്ടുണ്ടെന്നും […]
Read more

ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പോസ്റ്ററിലെ ‘ഐപിഎസ്’ മായ്ച്ചു; വരണാധികാരിക്ക് പരാതി നൽകിയത് എഎപി സ്ഥാനാർഥി

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പോസ്റ്ററുകളിലെ ‘ഐപിഎസ്’ കറുത്ത മഷി കൊണ്ടു മായ്ച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ‘ഐപിഎസ്’ മായ്ച്ചത്. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രശ്മി വരണാധികാരിക്കാണു പരാതി നല്‍കിയത്. തുടര്‍ന്ന് വരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചില സ്ഥലങ്ങളിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് […]
Read more

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് താനെന്ന് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. […]
Read more

പൊന്മുടി പതിനൊന്നാം വളവിൽ ലോറി കുടുങ്ങി

തിരുവനന്തപുരം: പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമാണത്തിന് കമ്പി കയറ്റിപ്പോയ ലോറി യന്ത്രത്തകരാറാൽ പതിനൊന്നാം വളവിൽ കുടുങ്ങി. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽനിന്നും സാമഗ്രികളുമായി പൊന്മുടിയിലേക്കു വന്ന ലോറിയാണ് വഴിയിൽപ്പെട്ടത്. കൊടുംവളവായതിനാൽ മറ്റ് വാഹനങ്ങൾക്ക് യാത്രചെയ്യാൻ സാധിച്ചില്ല. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. വലിയ വാഹനങ്ങളിൽ പൊന്മുടിയിലേക്കു പോയവരും പൊന്മുടി സന്ദർശിച്ച് മടങ്ങിയവരും വൈകീട്ട് അഞ്ചുമണിവരെ വഴിയിൽ കുടുങ്ങി. പൊന്മുടിയിലേക്കു വന്ന കെഎസ്ആർടിസി ബസുകൾ കല്ലാറിൽ ഓട്ടം അവസാനിപ്പിച്ച് മടങ്ങി. പൊന്മുടിയിൽനിന്നുവന്ന ബസുകൾ പതിനൊന്നാം വളവിന് മുൻപ് ഓട്ടം […]
Read more

ജസ്റ്റ് 21 ഇയേഴ്സ് ഓൾഡ്; ‘കുട്ടി’ സ്ഥാനാർഥികളിലേറെയും പെൺകുട്ടികൾ, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി അജന്യ

തിരുവനന്തപുരം: വോട്ടവകാശം കിട്ടിയാലും മൂന്നു വർഷം കഴിഞ്ഞേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. 21 വയസ്സു പൂർത്തിയാകണം. കാത്തിരുന്നു കാത്തിരുന്ന് 21 വയസ്സായ ഉടൻ സ്ഥാനാർഥികളായവരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ‘ബേബി’കൾ. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മലയിൻകീഴ് പഞ്ചായത്തിലാണ്. ഒന്നാം വാർഡ് തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി മച്ചിനാട് അജി ഭവനിൽ അജന്യ എസ്. അജിക്ക് 21 വയസ്സു തികഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് 4 ദിവസം മുൻപു മാത്രമാണ്. മലയിൻകീഴ് മാധവ കവി സ്മാരക ഗവ. ആർട്സ് കോളജിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix