തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പോസ്റ്ററുകളിലെ ‘ഐപിഎസ്’ കറുത്ത മഷി കൊണ്ടു മായ്ച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ‘ഐപിഎസ്’ മായ്ച്ചത്.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രശ്മി വരണാധികാരിക്കാണു പരാതി നല്‍കിയത്. തുടര്‍ന്ന് വരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചില സ്ഥലങ്ങളിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് മായ്ക്കുകയും ചിലയിടത്ത് റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തത്. ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ഥിയാണ് ശ്രീലേഖ.
അതേസമയം, പോസ്റ്ററുകളില്‍ ഐപിഎസ് എന്നു വച്ചതു ശരിയായില്ലെന്ന് എഎപി സ്ഥാനാര്‍ഥിയായ രശ്മി പലരോടും അതേസമയം, പോസ്റ്ററുകളില്‍ ഐപിഎസ് എന്നു വച്ചതു ശരിയായില്ലെന്ന് എഎപി സ്ഥാനാര്‍ഥിയായ രശ്മി പലരോടും പറഞ്ഞതായി അറിഞ്ഞിരുന്നുവെന്നും തുടര്‍ന്ന് അവരുടെ വീടിനു മുന്നിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് ഒഴിവാക്കാന്‍ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നുവെന്നും ആര്.ശ്രീലേഖ പറഞ്ഞു. ആ കുട്ടിക്കു ബുദ്ധിമുട്ട് വേണ്ട എന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് അത്തരമൊരു നിര്‍ദേശവും ഉണ്ടായിട്ടില്ല.
ചുവരെഴുത്തുകളില്‍ റിട്ടയേഡ് എന്നു വയ്ക്കണമെന്നും പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. അതുവച്ചായിരിക്കും എല്ലാ പോസ്റ്ററുകളിലും അവര്‍ അത് ഉള്‍പ്പെടുത്തിയത്. ഞാന്‍ പറഞ്ഞിട്ടാണ് ചെയ്തത്. എനിക്കതില്‍ ഒരു പരാതിയുമില്ല.






