Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരാധകനെ തൂക്കിയെടുത്ത രാംചരണിന്റെ ബോഡി​ഗാർഡ്; ശമ്പളം 4 ലക്ഷം- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെഡ്ഡി’യുടെ പ്രമോഷൻ ചടങ്ങിനിടെ രാംചരണും ജാൻവി കപൂറും ഇരുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ആരാധകരിലൊരാളെ അംഗരക്ഷകൻ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് നിർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാംചരണിൻറെ അംഗരക്ഷകനായ കെവിൻ കുന്തയായിരുന്നു ആ സൂപ്പർ മാൻ. പൊതുപരിപാടികളിലെല്ലാം കുന്ത രാംചരണിനൊപ്പം ഉണ്ടാകും.

ഗാംബിയക്കാരനായ കെവിൻ ഇറ്റലിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. രാജ്യാന്തര പ്രഫഷനൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ കൂടിയാണിദ്ദേഹം. അബ്ദു കാദിർ സോവ് എന്നാണ് കെവിൻറെ യഥാർഥ പേര്. റസ്​ലിങ് രംഗത്ത് ‘മാമ ലാമിൻ’ എന്നാണ് കെവിൻ അറിയപ്പെടുന്നത്. 2025 നവംബറിലാണ് കെവിൻ ഒടുവിലായി മൽസരിക്കാനിറങ്ങിയത്.

രാംചരണിൻറെ അംഗരക്ഷകനെന്ന നിലയിൽ കെവിന്റെ ശമ്പളം ദിവസം രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിലാണത്രേ. ഒരു കോടി രൂപയാണ് മാസശമ്പളമെന്നും ചില സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. വൈറലായതോടെ കെവിന് ഇന്ത്യയിലും ആരാധകർ കൂടിയെന്നാണ് വാർത്തകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix