ആരാധകനെ തൂക്കിയെടുത്ത രാംചരണിന്റെ ബോഡിഗാർഡ്; ശമ്പളം 4 ലക്ഷം- VIDEO
‘പെഡ്ഡി’യുടെ പ്രമോഷൻ ചടങ്ങിനിടെ രാംചരണും ജാൻവി കപൂറും ഇരുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ആരാധകരിലൊരാളെ അംഗരക്ഷകൻ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് നിർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാംചരണിൻറെ അംഗരക്ഷകനായ കെവിൻ കുന്തയായിരുന്നു ആ സൂപ്പർ മാൻ. പൊതുപരിപാടികളിലെല്ലാം കുന്ത രാംചരണിനൊപ്പം ഉണ്ടാകും. ഗാംബിയക്കാരനായ കെവിൻ ഇറ്റലിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. രാജ്യാന്തര പ്രഫഷനൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ കൂടിയാണിദ്ദേഹം. അബ്ദു കാദിർ സോവ് എന്നാണ് കെവിൻറെ യഥാർഥ പേര്. റസ്ലിങ് രംഗത്ത് ‘മാമ ലാമിൻ’ എന്നാണ് കെവിൻ […]
Read more

