Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം; ടീന ജോസിനെതിരെ പോലീസ് കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് കേസ് എടുത്തത്. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്തുള്ള കമന്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം […]
Read more

തലസ്ഥാനത്ത് ആംബുലൻസിനെ വഴിമുടക്കി കാർ; നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് ആംബുലന്‍സിന് വഴികൊടുക്കാതെ കാര്‍ ഡ്രൈവര്‍. പേരൂർക്കടയിലാണ് കിലോമീറ്ററുകളോളം കാർ ആംബുലസിന് വഴിമുടക്കിയത്. നെടുമങ്ങാട് ഇഞ്ചത്ത് നിന്ന് മരണത്തോട് മല്ലിടുന്ന രോഗിയുമായി വന്ന ആംബുലന്‍സിനാണ് കാര്‍ ഡ്രൈവര്‍ വഴികൊടുക്കാതെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. നെടുമങ്ങാട് ഇരിഞ്ചയത്ത് നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൈറന് പുറമേ ഹോൺ അടിച്ചും ആംബുലൻസ് ഡ്രൈവർ മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്‍ ഡ്രൈവര്‍ ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പേരൂര്‍ക്കട […]
Read more

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറ ജപച്ചടങ്ങുകൾ നാളെ പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിക്കും. 4 മുതൽ 5 വരെ നടത്തുന്ന വേദ മന്ത്ര പാരായണത്തോടെയാണു മുറജപം തുടങ്ങുക. ജപത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ 4 നടകളിലും ഇന്ന് വേദ മണ്ഡപങ്ങൾ സജ്ജമാക്കും. പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമി ഒറവങ്കര അച്യുത ഭാരതി ഇന്ന് വൈകിട്ട് നാലരയ്ക്ക് ദീപം തെളിക്കും. രാജ്യ ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറ ജപച്ചടങ്ങുകൾ തുടങ്ങിയത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 5 ദിവസം ഇടിമിന്നലോടെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കന്യാകുമാരി കടലിനു മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു ഇത് നവംബര്‍ ഇരുപത്തിരണ്ടോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.തുടര്‍ന്നുള്ള 48 […]
Read more

നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ ആണ് അറസയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു. ലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് അഫ്സൽ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട് . […]
Read more

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി

തിരുവനന്തപുരം: ഐഎസില്‍ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചതിന് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും കുട്ടിയും രണ്ടാനച്ഛനും യുകെയിൽ താമസിച്ചു വരികയായിരുന്നു. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസില്‍ ചേരാൻ പ്രേരിപ്പിയ്‌ക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടി യുകെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തിരികെ ദമ്പതികൾ നാട്ടിലെത്തി […]
Read more

ചർച്ചയിൽ നിറഞ്ഞ് രാജി; നേതൃയോഗത്തിനിടെ അപ്രതീക്ഷിതമായി കത്തുനൽകി ശക്തൻ

തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ടു കെപിസിസി നേതൃയോഗം നടക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുചെന്നു പ്രസിഡന്റിനു കത്തു നൽകിയതോടെ വീണ്ടും ചർച്ചയിൽ നിറഞ്ഞ്  ഡിസിസി പ്രസിഡന്റ് എൻ.ശക്തന്റെ രാജി. ശക്തൻ രാജി നൽകിയെന്ന വാർത്ത പ്രചരിച്ചതോടെ, നൽകിയതു രാജിക്കത്തല്ലെന്നും ജില്ലയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ധരിപ്പിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.  അതേസമയം രണ്ടാഴ്ചത്തേക്കെന്നു പറഞ്ഞ് ഏൽപിച്ച ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാത്തതിലുള്ള അതൃപ്തിയും തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജോലിഭാരവും കത്തിൽ സൂചിപ്പിച്ചുവെന്നാണു വിവരം. കെപിസിസി വൈസ് പ്രസിഡന്റായിരുന്ന ശക്തൻ, പാലോട് […]
Read more

പെരിങ്ങമല ബാങ്ക് തട്ടിപ്പ്; എസ്. സുരേഷിന് 43 ലക്ഷം തിരിച്ചടയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് തിരിച്ചടി. 43 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സഹകരണ വകുപ്പ്‌ ഉത്തരവിട്ടു. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്. ബാങ്കിന് 4.16 കോടിയുടെ നഷ്ടമാണുണ്ടായത്. ബാങ്ക് പ്രസിഡൻ്റ് 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ബാങ്ക് പ്രസിഡൻ്റ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ് ജി പത്മകുമാറാണ്. അതേസമയം, ഭരണസമിതിയിൽ 16 […]
Read more

എസ്‌ഐആർ ദുരിതം; വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞ് വീണു

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നെന്ന് കുടുംബം വ്യക്തമാക്കി. ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ […]
Read more

എസ്‌ഐആർ നിയമവിരുദ്ധം, റദ്ദാക്കണം; സുപ്രീം കോടതിയിൽ സിപിഐഎം ഹർജി

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് സിപിഐഎം ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹർജിയിൽ സൂചിപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix