വൈഷ്ണ സുരേഷിന് ഇന്ന് നിര്‍ണായകം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്ന്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകനും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഹാജരായി. ഔദ്യോഗിക രേഖകളില്‍ ഉള്ള വിലാസത്തിലാണ് വോട്ട് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും മുട്ടട വാര്‍ഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വര്‍ഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേര്‍ത്തത് എന്ന പരാതിയില്‍ സിപിഎം […]
Read more