Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്നാനായ ഹെറിറ്റേജ് ഗ്യാലറി നാടിന് സമർപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയ: കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിച്ചു. തുടർന്ന് കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

ക്നാനായ സമുദായത്തിൻ്റെ ചരിത്രം, അബ്രാഹത്തിൻ്റെ വിളിയിൽ ആരംഭിച്ച് ഇന്നും ജീവിക്കുന്ന സമുദായത്തിൻ്റെ വളർച്ചാ ഘട്ടങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ ഗ്യാലറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ, കേരളസഭയിൽ കാലാന്തരത്തിൽ സംഭവിച്ച വിടവുകളും പുനരൈക്യ പാതകളും ഹൃദ്യമായി വരയ്ക്കുകയും പ്രതിപാദിക്കുകയും ചെയ്തിട്ടുള്ള ഈ ഹെറിറ്റേജ് ഗ്യാലറി ക്‌നാനായ സമുദായ ശാക്തീകരണത്തിനും ചരിത്രാവബോധം വളർത്താനും ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്നാനായരുടെ എ.ഡി. 345ലെ കുടിയേറ്റം മുതൽ കോട്ടയം അതിരൂപതയുടെ വളർച്ച വരെ ചിത്രശില്പങ്ങൾ, കലാസമ്പ്രദായങ്ങൾ, വിവാഹാചാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, ദൃശ്യശ്രാവ്യ ശേഖരങ്ങൾ എന്നിവയിലൂടെ സന്ദർശകർക്ക് സമഗ്രമായി അനുഭവിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഫ്രാൻസിസ് ജോർജ്ജ് എം.പി., മോൻസ് ജോസഫ് എം.എൽ.എ, ബാബു പറമ്പടത്തുമലയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും, മ്യൂസിയം നിർമ്മാണത്തിൽ സഹകരിച്ച വിഷ്വൽ ആർട്ടിസ്റ്റ് പി.കോ രാമചന്ദ്രൻ നമ്പ്യാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer