തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ ആണ് അറസയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു.
ലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് അഫ്സൽ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട് . സമാന കേസിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്നും ഇലക്ഷനോടനുബന്ധിച്ച് ലഹരി മരുന്നിനെതിരെ വ്യപക തിരച്ചിൽ നടത്തുമെന്നും എക്സൈസ് അറിയിച്ചു.




