Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമോ എന്നത് തന്നെയാണ് പ്രധാന ചര്‍ച്ച.രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്.വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 […]
Read more

കൊല്ലത്ത് 25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊല്ലം:പാരിപ്പള്ളിയില്‍ 25 കിലോ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് പ്രതികളെ പിടികൂടിയത്.കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിഷ്ണു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലത്തെ എക്‌സൈസ് ഉദ്യോ ഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ അനീഷിനെ കാപ്പ ചുമത്തി നാട് നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് ഹാന്റ് ആഡംഭര വാഹനങ്ങള്‍ വാങ്ങിയതിന് ശേഷം അതില്‍ കഞ്ചാവ് കടത്തുന്നതാണ് ഇവരുടെ […]
Read more

വസ്ത്രം മടക്കിവെച്ചില്ല,പത്ത് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്

കൊല്ലം:വസ്ത്രം മടക്കി വെയ്ക്കാത്തതിന്റെ പേരില്‍ പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കേരളപുരം സ്വദേശി ഷിബു ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഷിബു സ്വന്തം മുത്തച്ഛനെ കൊന്ന കേസില്‍ പ്രതിയാണ്. കേസിലെ ഏക ദൃക്‌സാക്ഷിയാണ് ഈ കുട്ടി. ഷിബു പ്രതിയായ കൊലപാതക കേസില്‍ മൊഴിമാറ്റിപ്പറയാന്‍ വേണ്ടിയാണോ കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Read more

സംസ്ഥാനത്ത് ഈ മാസം 35 ശതമാനം പേര്‍ റേഷന്‍ വാങ്ങി

ജൂണിലെ റേഷന്‍ ഭക്ഷ്യധാന്യം 35 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയതായി ഭക്ഷ്യവകുപ്പ്.മുന്‍മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന തോതാണ്.റേഷന്‍ കടകളില്‍ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യമുണ്ട്.സ്റ്റോക്കുള്ള അരി, ഗോതമ്പ് എന്നിവ സ്റ്റോക്കില്ലാത്ത മറ്റു വിഭാഗങ്ങള്‍ക്ക് വിതരണം നടത്താനും അനുവാദം നല്‍കി.റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കുടിശ്ശിക കൊടുത്തു തീര്‍ത്തതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. മെയില്‍ നല്‍കേണ്ട തുക ഭാഗികമായും നല്‍കി.ഗോഡൗണുകളുടെ അഞ്ചുമാസത്തെ വാടകകുടിശ്ശിക 20 കോടി രൂപ കൊടുത്തു.കരാര്‍ പ്രകാരം റേഷന്‍ ഭക്ഷ്യധാന്യം എത്തിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ […]
Read more

ഡാര്‍ജിങ്ങിലെ ട്രെയിന്‍ അപകടം;അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി:പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്”. പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
Read more

മലയാളി ഹാജി മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്:മലയാളി ഹാജി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ കുഴഞ്ഞു വീണ് മരിച്ചു.മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന്‍ അബ്ദുല്ല (69) ആണ് മരിച്ചത്.ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു അബ്ദുല്ല.സുപ്രധാന ഹജ്ജ് കര്‍മം നടന്ന മക്കയിലെ അറഫയില്‍കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്‌മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഹലീമ കളത്തിങ്ങല്‍ മക്കള്‍:ഫൈസല്‍, ഫായിസ്. മരുമക്കള്‍: ഫാത്തിമ ഇര്‍ഫാന്‍, ബായി ശഫര്‍ഹാന.
Read more

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് […]
Read more

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്.കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്. ശക്തമായ […]
Read more

ആരോഗ്യ ഇൻഷുറൻസ് ഡിജിറ്റലാകുന്നു

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി.ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനം ചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം. നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് […]
Read more

പശ്ചിമ ബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ അഞ്ച് മരണം;25 പേര്‍ക്ക് പരിക്ക്

പശ്ചിക ബംഗാളില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ലോക്കൊ പൈലറ്റടക്കം അഞ്ച് പേര്‍ മരണപ്പെട്ടും.25 പേര്‍ക്കാണ് പരിക്കേറ്റത്.കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയാണ് അപകടം നടന്നത്.ഡാര്‍ജിലിംഗ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് സംഭവം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer