Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

സിപിഎമ്മില്‍ കലാപമോ ?; ഇ പി ബൂമാറാംഗ് ആവുമോ ?

ബിജെപിയുമായി അടുക്കാനുള്ള ശ്രമം മാത്രമാണോ മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ നടത്തിയത് ? അല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ജയരാജന്‍ നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനായി ഇപി ജയരാജന്‍ ബിജെപി ദേശീയ നേതാക്കളുടെ സഹായം തേടിയതായാണ് വിവരം. സിപിഎമ്മില്‍ മുതിര്‍ന്ന നേതാവായ ഇപിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ദല്ലാള്‍ നന്ദകുമാര്‍ നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. 30 എംഎല്‍ എമാര്‍ കൂടെയുണ്ടെന്നായിരുന്നു ഇപിയുടെ അവകാശവാദം. എന്നാല്‍ […]
Read more

മണിപ്പൂർ: യു.എസ്. വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യു.എസ്. വിദേശകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്ടീസസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഈ റിപ്പോർട്ടിന് ഇന്ത്യ ഒരു മൂല്യവും കല്പിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മണിപ്പുരിലെ വംശീയ […]
Read more

യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് മറുപടി നൽകി വി.ഡി.സതീശന്‍

ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഒരു സീറ്റും […]
Read more

ജയരാജന്‍ ജാവഡേക്കറെ കണ്ടതില്‍ തെറ്റില്ല, പിണറായി വിജയന്‍ പറഞ്ഞത് മുന്നറിയിപ്പാണ്; എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡക്കേറെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ഇ.പി. ജയരാജനെ തള്ളാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നതെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാഷട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മള്‍ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഞാനും എം.എം. ഹസനും […]
Read more

‘ഇത്തവണ താമര വിരിയിക്കും,; ആദ്യമായി തനിക്ക് തന്നെ വോട്ട് ചെയ്‌തെന്ന് സുരേഷ് ഗോപി

ഇത്തവണ തൃശ്ശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആദ്യമായാണ് എനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും വോട്ടുചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബ സമേതം അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു സുരേഷ് ഗോപി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്.
Read more

“പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമാണിത്”: വി മുരളീധരന്‍

പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമായി കേരളത്തിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണുമെന്ന് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍. എല്‍ഡിഎഫിനെതിരായി വിധി എഴുതുമ്പോള്‍ ദേശീയ തലത്തില്‍ അവരുടെ സഖ്യകക്ഷിയായിട്ടുള്ള കോണ്‍ഗ്രസിന് വോട്ടുചെയ്തല്ല ജനവികാരം പ്രകടിപ്പിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു ജനപ്രതിനിധി ഉണ്ടാവണമെന്നുള്ള താത്പര്യവും അതുകൊണ്ടുള്ള പ്രയോജനവും മനസ്സിലാക്കുന്ന ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ആറ്റിങ്ങളിലും തിരുവനന്തപുരത്തും മറ്റ് ചില മണ്ഡലങ്ങളിലും വോട്ട് രേഖപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ പുതിയ ചരിത്രം […]
Read more

സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

കൂറ്റനാട്: സിനിമാ, സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി. ഏറെക്കാലം പ്രവാസിയായിരുന്നു. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തുനിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. തൃത്താല […]
Read more

കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മുകേഷ്

കൊല്ലം: വിജയം സുനിശ്ചിതമെന്ന് കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. കൊല്ലം ഒരു വികാരമാണ്. കൊല്ലത്തോട് ആത്മാർത്ഥ സ്നേഹമാണ്. അതാണ് കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത്. രാവിലെ മുതൽ പോകാതിരിക്കാൻ പറ്റാത്ത സ്ഥലങ്ങൾ സന്ദർശിച്ചു.കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു. എൽഡിഎഫ് മതിയെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ വികസനത്തെ പറ്റി പറയേണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു. സിനിമ നടൻ എന്ന നിലയിൽ എല്ലാവരും അറിയുന്ന ആളാകണം. 1000 പേര് […]
Read more

കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മുകേഷ്

കൊല്ലം: വിജയം സുനിശ്ചിതമെന്ന് കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. കൊല്ലം ഒരു വികാരമാണ്. കൊല്ലത്തോട് ആത്മാർത്ഥ സ്നേഹമാണ്. അതാണ് കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത്. രാവിലെ മുതൽ പോകാതിരിക്കാൻ പറ്റാത്ത സ്ഥലങ്ങൾ സന്ദർശിച്ചു.കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു. എൽഡിഎഫ് മതിയെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ വികസനത്തെ പറ്റി പറയേണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു. സിനിമ നടൻ എന്ന നിലയിൽ എല്ലാവരും അറിയുന്ന ആളാകണം. 1000 പേര് […]
Read more

കാണാതായ രണ്ട് കുട്ടികളെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: കാണാതായ രണ്ട് കുട്ടികളെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ അംടാംപ് ഹില്‍ സ്വദേശികളായ മസ്‌കന്‍ മൊഹബത്ത് ഷെയ്ഖ്(5) സാജിദ് മുഹമ്മദ് ഷെയ്ഖ്(7) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായ ഇരുവരെയും മണിക്കൂറുകള്‍ക്ക് ശേഷമാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു. വൈകിട്ട് ഏറെനേരം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer