അശ്ലീല വീഡിയോ വിവാദം: വക്കീൽ നോട്ടീസയച്ച് ഷാഫി, മാപ്പ് പറയേണ്ടത് താനാണോ എന്ന് കെ.കെ. ശൈലജ
വടകര: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറയേണ്ടത് താനാണോ എന്ന് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നുകാണിച്ച് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശൈലജ. ഇതെല്ലാം ബൂത്തിലെത്തുന്ന ജനങ്ങള്‍ വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു. അങ്ങനെയൊരു വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ല. എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്? പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ? ഇതെല്ലാം ബൂത്തില്‍ […]
Read more

