സംസ്ഥാനത്ത് കാലവര്‍ഷം കനക്കും;ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കര്‍ണാടക തീരം മുതല്‍ കേരളാ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി.ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുവാണ്.കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും […]
Read more

