Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

പ്രശസ്ത തെലുങ്ക് താരം രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്‌ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്. രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി തെലുങ്ക് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. ‘എന്റെ പ്രിയപ്പെട്ട രാജേന്ദ്ര പ്രസാദിന്‍റെ മകൾ ഗായത്രിയുടെ വിയോഗം വേദനജനകമാണ്. ആത്മാവിന് ശാന്തി ലഭിക്കാനായി […]
Read more

വാട്സ്ആപ്പില്‍ ഇതാ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി

മെറ്റ കമ്പനിയുടെ വാട്‌സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമിന് സമാനമായ രണ്ട് ഫീച്ചറുകളാണ് വാട്സ്ആപ്പിലും ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാസുകള്‍ക്ക് ലൈയ്ക്ക് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി […]
Read more

പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചു ; സി.കെ പത്മനാഭൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി. പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ. – സി.കെ പത്മനാഭൻ ചോദിച്ചു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർഥ കുറ്റക്കാരെ […]
Read more

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം. രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ശ്രോതാക്കള്‍ക്ക് വാര്‍ത്തയുടെ സുവര്‍ണ്ണ കാലഘട്ടം സമ്മാനിച്ച ആകാശവാണിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. കൗതുകവാര്‍ത്തകള്‍ പേരില്‍ ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടി ഏറെ ജനപ്രിയമായിരുന്നു.
Read more

എമ്പുരാന്‍ ഷൂട്ടിങ് ഇനി ഹൈദരാബാദില്‍

പൃഥ്വിരാജ് ആരാധകരും മോഹന്‍ലാല്‍ ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം നിലവിൽ 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റു ചെയ്‌‌ത വിവരമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. […]
Read more

‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം ടെസ്റ്റ് നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സ്‌പോർട്‌സ് ത്രില്ലര്‍ ഡ്രാമയാണ് ടെസ്റ്റ്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നയൻതാരക്കൊപ്പം മലയാളി താരം മീരജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ടെസ്റ്റിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, […]
Read more

പാർട്ടി രൂപീകരിക്കുക എന്നത് അൻവർ കാണിക്കുന്ന ഇന്‍റർനാഷണൽ മണ്ടത്തരം ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മലബാറിൽ അൻവറിന് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.വി അൻവർ എം.എൽ.എയുടെ പിന്നാലെ കൂടാൻ ആളുണ്ടാകുമെന്നും മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈയിൽ നിന്ന്പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പല കാര്യങ്ങൾക്കും ഉത്തരം പറയാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാർ പല കാര്യങ്ങളും ചെയ്തതിനെ പറ്റി അൻവറിനും പറയാൻ കഴിയുന്നില്ല. അൻവർ ഉന്നയിക്കുന്ന പല കാര്യങ്ങളിൽ, മലബാറിൽ പ്രത്യേകിച്ച് […]
Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ആശ്വാസം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. കെ സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ കെ ശ്രീകാന്താണ് ഹാജാറായത്.കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി […]
Read more

മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക ; കോണ്‍ഗ്രസിന്‍റെ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം : പത്രമാധ്യമത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെവിവാദ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ നിശബ്ദതയും ചേര്‍ത്ത്, മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ സി.​പി.​എം-​ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍ക്കാ​ര്‍ പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്​, ഇന്ന് മു​ത​ല്‍ 20 വ​രെ ‘ജ​ന​ദ്രോ​ഹ സ​ര്‍ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നുവെന്ന്​ […]
Read more

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; തെളിവെടുപ്പ് ഇന്ന്

തൃ​ശൂ​ര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാ​മ​ക്ക​ലി​ല്‍നി​ന്ന് ഇന്നലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ കൊണ്ടുവരുന്നത്. ഇ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തൃ​ശൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സാ​ബി​ർ​ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, ഷൗ​ക്കീ​ൻ, മു​ബാ​റ​ക് എ​ന്നിവരാണ് പ്ര​തി​കള്‍. ഇന്ന് പ്ര​തി​ക​ളു​മാ​യി ക​വ​ര്‍ച്ച ന​ട​ന്ന എടിഎമ്മുകളിലെത്തി ഈ​സ്റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix