Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു.എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു.പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 […]
Read more

ഇന്‍സ്റ്റ അക്കൗണ്ടിന്റെ റീച്ച് കൂട്ടണോ?!

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് പലരും.ചിലരുടെ ജീവിത മാര്‍ഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം.സ്വന്തം കണ്ടന്റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ആപ്പ് ഉപയോഗിക്കുന്നു.റീച്ച് കൂടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ എന്‍ഗേജ്‌മെന്റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മൊസേരി പറയുന്നത്.തുടക്കസമയത്ത് മാത്രം നോക്കിയാല്‍ പോര.രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്‌മെന്റിന്റെ കാര്യത്തില്‍ നീരിക്ഷണം വേണം.ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് അതിനെ […]
Read more

ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍:മാച്ചേരി ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.
Read more

ഭൂമി തരംമാറ്റം തീർപ്പാക്കൽ താലൂക്ക് അടിസ്ഥാനത്തിൽ

ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കൽ ജൂലായ് ഒന്നു മുതൽ താലൂക്ക് അടിസ്ഥാനത്തിലാക്കും. സംസ്ഥാനത്ത് 27 ആർ.ഡി.ഒ/സബ് കളക്ടർമാർ കൈകാര്യം ചെയ്തിരുന്ന തരംമാറ്റൽ മേൽനോട്ടം ഇനി മുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ടുമാരും 181 ക്ലാർക്കുമാരുമുണ്ടാവും.വിവിധ ഓഫീസുകളിലെ 779 ഒ.എ മാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഇ-ഓഫീസ് സംവിധാനവും ശക്തമാക്കി. ഓൺലൈൻ വഴി തരംമാറ്റത്തിനായി ലഭിച്ച 4,52,215 ലക്ഷം അപേക്ഷകളിൽ 1,78,620 എണ്ണം […]
Read more

വിരുദുനഗറിലെ പടക്കശാലയില്‍ സ്‌ഫോടനം;മൂന്ന് മരണം

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.സ്‌ഫോടനം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു.എന്താണ് സ്‌ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read more

ഇന്ത്യയിൽ നിന്ന് ഈ വർഷം വിദേശത്തേക്ക് കുടിയേറാനിരിക്കുന്നത് 4300 കോടീശ്വരന്മാർ

ഈ വർഷം ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം കോടീശ്വരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്നത് യുഎഇയിലേക്കാണ്.2024ൽ ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്‌നേഴ്‌സിന്റെ റിപ്പോർട്ട്. നാടുവിടുന്ന കോടീശ്വരന്മാരുടെ കാര്യത്തിൽ ചൈനയ്ക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകവ്യാപകമായി 1,28,000 കോടീശ്വരന്മാർ ഈ വർഷം സ്വന്തം രാജ്യംവിട്ട് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ നിന്ന് 15,200 കോടീശ്വരന്മാരും ബ്രിട്ടനിൽ […]
Read more

പി സി ചാക്കോ എന്ന കുമ്പിടി

രാജേഷ് തില്ലങ്കേരി എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും പി സി ചാക്കോ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷനായി മാറും. എന്‍ സി പിയില്‍ നേതൃത്വമാറ്റത്തിനായി പോരാട്ടം കടുത്തതോടെയാണ് ഒരേ സമയം സംസ്ഥാന അധ്യക്ഷന്റേയും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റേയും ചുമതലകള്‍ ഒരുമിച്ച് വഹിക്കാനുള്ള ഭാഗ്യം ചാക്കോ സാറിന് കൈവന്നത്. കോണ്‍ഗ്രസുമായി എന്‍ സി പി ( എസ് ) ലിയിക്കില്ലെന്നാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ഇപ്പോള്‍ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ പവാര്‍ വിഭാഗം ലയിച്ചാല്‍ […]
Read more

എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒ ജൂലൈ 3 മുതല്‍

കൊച്ചി:എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 11,428,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 960 രൂപ മുതല്‍ 1008 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 14ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

നടി മീരനന്ദൻ വിവാഹിതയായി

​ഗുരുവായൂ​രമ്പലനടയിൽ വിവാഹിതയായി നടി മീര നന്ദന്‍ . ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്. ദീർഘനാളായി അഭിനയരം​ഗത്ത് നിന്ന് വിട്ട് നിന്ന മീരനന്ദൻ ദുബായിൽ റേഡിയോ ​ജോക്കിയാണ്. നടിയുടെ മെഹെന്ദി ചടങ്ങും വൻ ആഘോഷമായിരുന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവർ മെഹെന്ദി കളറാക്കാൻ എത്തിയിരുന്നു. കഴിഞ്ഞ വർഷം […]
Read more

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തീയതികളായി

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതിയായി.ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും.സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix