Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

അമരവിള ചെക്ക്‌പോസ്റ്റില്‍ ബസ് യാത്രക്കാരില്‍നിന്ന് പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത രണ്ടുപേരില്‍നിന്നാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാതെ സ്വര്‍ണവുമായി യാത്രചെയ്ത തൃശ്ശൂര്‍ സ്വദേശികളായ ജിജോ, ശരത് എന്നിവരെ ആഭരണങ്ങള്‍ സഹിതം പിന്നീട് ജി.എസ്.ടി. വകുപ്പിന് കൈമാറി. ഇവര്‍ക്ക് ഒമ്പതുലക്ഷം രൂപ പിഴ ചുമത്തി. സിവില്‍ എക്‌സൈസ് […]
Read more

കേദാര്‍നാഥില്‍ നിന്ന് 228 കിലോ സ്വര്‍ണ്ണം കാണാതായെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്.വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുന്നതിനായി തറക്കല്ലിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്.ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. അവിടെ മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്.228 കിലോ സ്വര്‍ണമാണ് കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. […]
Read more

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുമുന്നിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു വെന്നും രവീന്ദ്രൻ നായർ. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് ബാഗിൽ വെച്ച് ലിഫ്റ്റിന്‍റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മന്ത്രി വീണ ജോർജ് അപകടത്തിൽപ്പെട്ട രവീന്ദ്രൻ നായരെ സന്ദർശിച്ചു. ഇനി ഇത്തരം അപകടം ഇല്ലാതിരിക്കാനുള്ള നടപടി […]
Read more

ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള വാർഷിക സംഭാവനയിൽ നിന്ന് 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അയച്ചുനൽകി. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക നൽകിയത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ […]
Read more

സ്വത്ത് കെെക്കലാക്കി , മരുമകൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കി

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, […]
Read more

അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം

തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്‌കുമാര്‍ ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു. ”മലക്കപ്പാറയിലെ ആഷ്‌നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ […]
Read more

ബിഹാറിൽ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

പട്ന ; വികാസ്‌ശീൽ ഇൻസാൻ പാർട്ടിപ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം. വികൃതമാക്കിയ നിലയിൽ രാവിലെയാണു ജിതന്റെ മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതത്തിന്റെ നടുക്കത്തിലാണു നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള വിഐപി പാർട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.
Read more

ന​ഞ്ച​ൻ​കോ​ട്- വ​യ​നാ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ; സ​ർ​വേ പൂ​ർ​ത്തി​യാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​കോ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ പാ​ത​ക്ക് വേ​ണ്ടി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ പൂ​ർ​ത്തി​യാ​യി. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് റെ​യി​ൽ​വേ​ക്കു വേ​ണ്ടി സ​ർ​വേ ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ സ​ർ​വേ, ഉ​പ​ഗ്ര​ഹ സ​ർ​വേ, പാ​ത പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ നേ​രി​ട്ടു​ള്ള സ​ർ​വേ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് 7 മാ​സം മു​മ്പ് സ​ർ​വേ തു​ട​ങ്ങി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. നി​ല​മ്പൂ​രി​ൽ നി​ന്ന് മേ​പ്പാ​ടി, ബ​ത്തേ​രി, ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ർ​ഗി വ​ഴി ന​ഞ്ച​ൻ​കോ​ടി​ലെ​ത്തു​ന്ന പാ​ത​യു​ടെ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം […]
Read more

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല;വനിതാ എസ് ഐയ്ക്ക് ഇമ്പോസിഷന്‍ നല്‍കി എസ് പി

പത്തനംതിട്ട:ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി.പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം.ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം.എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്‌ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല.തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്തു.
Read more

കണ്ണൂരിൽ മഴ ദുരിതം

കണ്ണൂർ: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കിൽ 10 വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത […]
Read more
Advertisement
WhiteswanTV Footer