Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം

തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്‌കുമാര്‍ ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു. ”മലക്കപ്പാറയിലെ ആഷ്‌നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ […]
Read more

ബിഹാറിൽ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

പട്ന ; വികാസ്‌ശീൽ ഇൻസാൻ പാർട്ടിപ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം. വികൃതമാക്കിയ നിലയിൽ രാവിലെയാണു ജിതന്റെ മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതത്തിന്റെ നടുക്കത്തിലാണു നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള വിഐപി പാർട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.
Read more

ന​ഞ്ച​ൻ​കോ​ട്- വ​യ​നാ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ; സ​ർ​വേ പൂ​ർ​ത്തി​യാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​കോ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ പാ​ത​ക്ക് വേ​ണ്ടി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ പൂ​ർ​ത്തി​യാ​യി. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് റെ​യി​ൽ​വേ​ക്കു വേ​ണ്ടി സ​ർ​വേ ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ സ​ർ​വേ, ഉ​പ​ഗ്ര​ഹ സ​ർ​വേ, പാ​ത പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ നേ​രി​ട്ടു​ള്ള സ​ർ​വേ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് 7 മാ​സം മു​മ്പ് സ​ർ​വേ തു​ട​ങ്ങി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. നി​ല​മ്പൂ​രി​ൽ നി​ന്ന് മേ​പ്പാ​ടി, ബ​ത്തേ​രി, ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ർ​ഗി വ​ഴി ന​ഞ്ച​ൻ​കോ​ടി​ലെ​ത്തു​ന്ന പാ​ത​യു​ടെ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം […]
Read more

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല;വനിതാ എസ് ഐയ്ക്ക് ഇമ്പോസിഷന്‍ നല്‍കി എസ് പി

പത്തനംതിട്ട:ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി.പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം.ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം.എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്‌ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല.തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്തു.
Read more

കണ്ണൂരിൽ മഴ ദുരിതം

കണ്ണൂർ: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കിൽ 10 വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത […]
Read more

2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും:മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ഡല്‍ഹിയില്‍ പറഞ്ഞു.കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.35 സ്പോട്ടുകള്‍ വളരെ നിര്‍ണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി […]
Read more

ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീതിന്റെ സഹോദരൻ അറസ്റ്റിൽ

ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്​ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ് ചെയ്​തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്​ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിശാൽ നഗറിലെ ഫ്ലാറ്റിൽ നിന്ന് ഇവർ പിടിയിലായത്. പരിശോധനയിൽ കൊക്കെയ്​ന് പുറമെ 35 ലക്ഷം രൂപയും […]
Read more

വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ , 80ലധികം രാജ്യങ്ങളിലേക്ക് വിതരണം

തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന സ്ഥാപനം. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് സി ബാലഗോപാലാണ് ഈ കമ്പനി ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയിൽ വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ആയിരത്തിലധികം തൊഴിലാളികൾ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ലോകത്തിൽ ഉൽപാദിപ്പിക്കുന്ന […]
Read more

ഗാസയിൽ യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ വെടിവയ്പ്

ഗാസ: മധ്യ ഗാസയിൽ ഞായറാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പലസ്തീൻകാർ. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായ നിരവധിപ്പേരായിരുന്നു ഇവിടെ ആശ്രയം തേടിയിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം. എന്നാൽ ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ ബിബിസി അറബികിനോട് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. […]
Read more

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്കു വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരരെ തിരഞ്ഞു പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണു സംഭവം.ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കഠ്‌വയിൽ ഏറ്റുമുട്ടലിനിടെ 5 സൈനികർ വീരമൃത്യു […]
Read more
Advertisement
WhiteswanTV Footer