ഡി.കെ. ശിവകുമാറിന് സുപ്രീംകോടതിയിൽ തിരിച്ചടി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്താണ് ഡി.കെ. ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈകോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. മന്ത്രിയായിരിക്കെ 2013 – 2018 കാലയളവില്‍ ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നത്. ഈ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കർണാടക ഹൈകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, […]
Read more

