Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

കോഴിക്കോട് CPM ല്‍ ഗ്രൂപ്പിസം. പ്രമോദ് കോട്ടൂളിയെ പുറത്താക്കും

രാജേഷ് തില്ലങ്കേരി കോഴിക്കോട്ടെ പി എസ് സി കോഴവിവാദം ഒതുക്കാനായി സി പി എം സംസ്ഥാനകമ്മിറ്റിയുടെ തിരക്കിട്ട ഇടപെടല്‍. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 22 ലക്ഷം കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സി.പി. എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം.പരാതിയെക്കുറിച്ച് അറിയില്ലെന്നും, പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലപാട് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളിയാണ് പാര്‍ട്ടി […]
Read more

ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 […]
Read more

മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു

മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാ​ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഫെയ്സ്ബുക്കിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറോടെയാണ് പുതിയ ചിത്രം ആരംഭിക്കുകയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. ​ഗാന്ധി ന​ഗർ സെക്കൻഡ് സ്ട്രീറ്റും […]
Read more

ബണ്ടി ചോർ അമ്പലപ്പുഴയിലെ ബാറിലെത്തിയതായി സൂചന; തിരച്ചിലാരംഭിച്ച് പോലീസ്

അമ്പലപ്പുഴ: ‘പഠിച്ച കള്ളൻ’ ബണ്ടി ചോർ എന്നു കുപ്രസിദ്ധനായ ദേവീന്ദർ സിങ് അമ്പലപ്പുഴയ്ക്കടുത്ത് നീർക്കുന്നത്തെ ബാറിൽ മദ്യപിക്കാനെത്തിയതായി സൂചന. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇയാൾ പോയിക്കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയവർ അമ്പലപ്പുഴ പോലീസിൽ വിളിച്ചറിയിച്ചത്. പോലീസെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു. അതിൽനിന്ന് ബണ്ടി ചോർ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി. ചൈത്രാ തെരേസ ജോൺ പറഞ്ഞു. രാജ്യത്താകെ ഒട്ടേറെ കേസുകളുള്ള ഇയാൾ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയതാണ്. നീല ജീൻസും ടീ ഷർട്ടും ധരിച്ച് […]
Read more

ലക്ഷക്കണക്കിനുപേര്‍ എത്തുന്നത് ഗൗരവമായി കണ്ടില്ല :ഹാഥ്‌റസ് ദുരന്തത്തിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഹാഥ്‌റസ്: ഹാഥ്‌റസ് കൂട്ടമരണത്തിന് കാരണമായ ആൾദൈവം ഭോലെ ബാബയുടെ പരിപാടി നിരുത്തരവാദിത്തപരമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീഴ്ചവരുത്തിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ഒൻപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ഭോലെ ബാബയുടെ പരിപാടിയിൽ തിക്കും തിരക്കിലും പെട്ട് 121 പേരായിരുന്നു മരിച്ചത്. രണ്ടര ലക്ഷത്തോളം പേർ പരിപാടിയിൽ സംഘടിച്ചുവെന്നാണ് റിപ്പോർട്ട്. പരിപാടിക്ക് അനുമതി നൽകിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെതിരേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. […]
Read more

തിരുവനന്തപുരത്ത് കോളറ ബാധ സ്ഥീരികരിച്ചു

പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിഎംഒ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.ഈ ഹോസ്റ്റലിലെ 13 പേര്‍ കോളറ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.ഇതില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടര്‍ന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കോളറ ബാധയെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി കെ രാജമോഹന്‍.ഹോസ്റ്റലില്‍ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നിർബന്ധമാക്കി എം വി ഡി

പെട്രോൾ, അപകടകരമായ രാസവസ്‌തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്.പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത് ഉറപ്പുവരുത്താൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. പരിശിലനം ലഭിച്ചുണ്ടോ എന്ന് ഉദ്യോഗസ്ഥൻമാർ പരിശോധിക്കും. ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അപകടകരമായ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രത്യേക ലൈസൻസും […]
Read more

മയക്കുമരുന്ന് കടത്തിന്‍റെ രഹസ്യവിവരം നൽകുന്നവർക്ക് പാരിതോഷികം നല്‍കാന്‍ റിവാർഡ് സമിതി രൂപവത്കരിച്ചു

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസർക്കാർ 2017-ൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നൽകാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല.ആരും അപേക്ഷ നൽകാറുമില്ല.ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്. മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര […]
Read more

റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിരുന്നു. യാതൊരു […]
Read more

ത്രിപുരയിൽ ആശങ്കയായി എച്ച്.ഐ.വി ; 47 വിദ്യാർഥികൾ മരിച്ചു,

ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ എച്ച്.ഐ.വി. വ്യാപനം. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോ​ഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ്‌ അധിക‍ൃതർ വ്യക്തമാക്കുന്നത്.ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിലാണ് എച്ച്.ഐ.വി. വ്യാപനം. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്കാണ് രോ​ഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ […]
Read more
Advertisement
WhiteswanTV Footer