Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽകിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ […]
Read more

പ്ലസ് വണ്‍ സീറ്റ്;പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കേ പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല.റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്.കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്.മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.അധിക […]
Read more

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേയ്ക്ക് പോവേണ്ട;ഇന്ത്യന്‍ ടീമിനെ വിലക്കി ബിസിസിഐ

മുംബൈ:ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട് പുറത്ത്.അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് ഇന്ത്യന്‍ ടീമിനെ അയക്കേണ്ട എന്ന തീരുമാനമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ വെച്ച് നടത്തണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെന്ന് ബിസിസിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനാണ് സാധ്യത. പാകിസ്താനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് […]
Read more

പാന്‍ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല;സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ്

ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി. പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് […]
Read more

ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ്ലൈസന്‍സില്ലെന്ന് സൂചന

വയനാട് പനമരത്ത് ഗതാഗതനിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ., കണ്ണൂര്‍ ആര്‍.ടി.ഒ.യോട് ശുപാര്‍ശചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റെവിടെനിന്നെങ്കിലും ലൈസന്‍സ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനതലത്തിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് […]
Read more

എന്‍ സി പിക്കെതിരെ സമരവുമായി സിപിഐഎം

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍ സി പി ഭരിക്കുന്ന വനംവകുപ്പിനെതിരെ സി പി എം പ്രതിഷേധവുമായി രംഗത്ത്.കാട്ടാനയാക്രമണവും വന്യമൃഗശല്യവും ജീവിതം ദുരുത പൂര്‍ണമായിട്ടും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് അങ്കമാലി മേഖലയിലെ വനം വകുപ്പ് ഓഫീസിനെതിരെ സമരവുമായി സി പി എം രംഗത്തെത്തിയത്.സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്.വന്യമൃഗങ്ങളുടെ നിരന്തരമായ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗമായ കൃഷിയിടങ്ങള്‍ നിരന്തരമായ നശിപ്പിക്കപ്പെടുകയും നിരവധി പേര്‍ […]
Read more

അപ്രതീക്ഷിതമായി മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് മാര്‍ട്ടിനെസ്;’ബ്രൊമാന്‍സ്’ ആണോയെന്ന് ആരാധകര്‍

ലയണല്‍ മെസ്സിയെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ മെസ്സിയെ ചുംബിക്കാനുള്ള ഒരു അവസരം കിട്ടിയാലോ, അതും കഴുത്തില്‍. പക്ഷേ ആരാധകര്‍ക്ക് ഒരിക്കലും അത് സാധിക്കുകയില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനാണ്.കോപ്പ അമേരിക്ക ഫുട്‌ബോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിനുശേഷമാണ് മാര്‍ട്ടിനെസ് മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് മെസ്സി സംസാരിക്കുന്നതിനിടയില്‍ അതുവഴി കടന്നു പോകുകയായിരുന്നു മാര്‍ട്ടിനെസ്. മെസ്സിയുടെ പിന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് പിന്‍കഴുത്തില്‍ ചുംബിച്ചു. […]
Read more

സംസ്ഥാനത്ത് ഇത്തവണ മഴകുറവ് 27 ശതമാനം

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. […]
Read more

ആക്ഷേപമുയരാന്‍ കാരണമെന്താണെന്ന് അറിയില്ല,ചിരിക്കുന്നവർ മുഴുവൻപേരും സുഹൃത്തുക്കളല്ല- പ്രമോദ് കോട്ടൂളി

കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന്‌ കോഴവാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി. തന്നെ മനസിലാക്കാതെയാണ് ആഡംബരജീവിതം നയിക്കുന്നു, റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ട് എന്നെല്ലാം പറയുന്നത്. ആക്ഷേപമുയരാന്‍ കാരണമെന്താണെന്ന് അറിയില്ല. ചിരിക്കുന്നവര്‍ മുഴുവന്‍ സുഹൃത്തുക്കളല്ല.വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ എത്തിയപ്പോഴാണ്‌ പ്രതികരണം. പ്രമോദിന്റെ വിശദീകരണം പരിശോധിച്ചശേഷം പാര്‍ട്ടി നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കും. താനെന്തോ ഭീകരമായ റിയല്‍ എസ്‌റ്റേറ്റ് ബന്ധമുള്ള അമാനുഷികനായ ആളായാണ് വാര്‍ത്തകളില്‍ ചിത്രീകരിക്കുന്നത്. താന്‍ ബന്ധപ്പെട്ട വിഷയങ്ങളും എടുത്ത വായ്പയുമടക്കം […]
Read more

മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

മദ്യത്തിൻ്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിൻ്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൻ്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്‌സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് […]
Read more
Advertisement
WhiteswanTV Footer