Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

ഇത്തവണത്തെ തല്ല് ഷവര്‍മയ്‌ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിന്

പപ്പടത്തിന് വേണ്ടിയുള്ള കൂട്ടയടി കണ്ടിട്ടുള്ളവരാണ് നമ്മള്‍. എന്തിനേറെ മിക്‌സച്ചറിലെ കപ്പിടണ്ടിക്ക് വേണ്ടിയും ചിക്കന്റെ ഗ്രേവിക്ക് വേണ്ടിയും അടിയോടടി നടന്നിട്ടുണ്ട്. ഇത്തവണത്തെ തല്ല് ഷവര്‍മയ്‌ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിനാണ്. മലപ്പുറം പുത്തനത്താണി കുട്ടിക്കളത്താണിയില്‍ പ്രവര്‍ത്തിക്കുന്ന NJ ബേക്ക്‌സ് & കഫേയിലാണ് ബേക്കറി ഉടമകള്‍ക്ക് പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിന്‍രെ ക്രൂരമര്‍ദ്ദനമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കാറില്‍ ബേക്കറിയ്ക്കു മുന്നിലെത്തിയ നാലംഗ സംഘം വാഹനത്തില്‍ ഇരുന്നു തന്നെ ബര്‍ഗറും ഷവര്‍മയും ഓര്‍ഡര്‍ ചെയ്തു.തുടര്‍ന്ന് ബര്‍ഗര്‍ […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മുടങ്ങി

കൊച്ചി:തുടര്‍ച്ചയായി യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്‌കറ്റ്, ബെംഗളൂരു, […]
Read more

പാകിസ്ഥാനെ ബഹുമാനിക്കണം; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

ദില്ലി: പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. […]
Read more

വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല

വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാല്‍ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തല്‍. വേനല്‍ മഴയെത്തുടര്‍ന്നു വൈദ്യുതി ആവശ്യത്തില്‍ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാള്‍ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി […]
Read more

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ […]

ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത,12 ന് രണ്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഇന്നടക്കം ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം.ഈ മാസം പതിമൂന്നാം തീയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കലക്കന്‍ കല്യാണ സംഗമം 12 -ാം തീയതിയും 13 -ാം തീയതിയുമായി 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.12 ന് 2 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട് […]
Read more

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം മൂലം കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ വരുമാന നഷ്ടം. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതിന് പുറമേയാണ് നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയത്. അതേസമയം എയർ ഇന്ത്യ ഏക്സ്പ്രപ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി. സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടങ്ങാനിടയില്ലെന്നാണ് സൂചന. […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് ഉഷ്ണ തരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix