Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാക്കിസ്ഥാനിൽ ക്ഷയരോഗം ബാധിച്ച ആനകൾക്ക് മനുഷ്യമരുന്ന് നൽകാൻ ആരോഗ്യവിദഗ്ദർ

പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന ചികിത്സാരീതിയാണ് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്. ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘമാണ് പുതിയ ചികിത്സ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. എന്നാൽ, ഇതിൻറെ ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം. ആനകൾക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് മധുരപലഹാരങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഗുളികകൾ നൽകുന്നത്. കറാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ […]
Read more

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്. റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക. മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷൊയിഗുവിന്റെ […]
Read more

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ഇടപെട്ടെന്ന വാദംതള്ളി യുഎസ് മുന്‍ NSA

വാഷിങ്ടണ്‍: എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുണ്ടെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ട്ടണിന്റെ പ്രതികരണം. ഇന്ത്യ, നേരത്തെ തന്നെ ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് […]
Read more

ലൈവ് സ്ട്രീമിങ്ങിനിടെ ഇന്‍ഫ്ളുവന്‍സറായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്

സാവോ പോളോ: ലൈവ് സ്ട്രീമിങ്ങിനിടെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ യുവതിയെ ആണ്‍സുഹൃത്ത് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ബ്രസീലിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ ലൂണ ആംബ്രോസെവിഷ്യസ് അബ്രഹാഹോ(22)യെയാണ് ആണ്‍സുഹൃത്തായ അലക്സ് ഒലീവിറ ആക്രമിച്ചത്. സാമൂഹികമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ, ആയിരക്കണക്കിന് കാഴ്ചക്കാര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. . കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ലൂണയുടെ തലയിലും കൈയിലും കാലിലും പിന്‍ഭാഗത്തും ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ലൈവ് സ്ട്രീമിങ്ങില്‍ സംഭവം തത്സമയം കണ്ട കാഴ്ചക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര […]
Read more

ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടു: ലോകാരോഗ്യസംഘടന

ജനീവ: ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടുവെന്ന പുതിയ റിപ്പോർട്ടുമായി ലോകാരോഗ്യസംഘടന. ഗാസയിലെ ജനങ്ങള്‍ വെളളം, ഭക്ഷണം, വൈദ്യ സഹായം, പാര്‍പ്പിടം, ഇന്ധനം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലുളള നാസര്‍ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും സംഘടന അറിയിച്ചു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. […]
Read more

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടന്‍: ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അന്താരാഷ്ട്ര വിദ്യാര്‍ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ അവരുടെ നിയമപരമായ വിദ്യാര്‍ഥി പദവി നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ യുഎസ് ഹോം ലാന്റ് സെക്യുരിറ്റി ഹാര്‍വാര്‍ഡിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയംനടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് […]
Read more

ജി 7 ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും

കാൽഗറി : ആൽബർട്ട ബാൻഫിൽ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വ്യാപാര വിഷയങ്ങൾ, യുക്രെയ്ൻ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചർച്ചാ വിഷയമായിരുന്നു. കനേഡിയൻ ധനകാര്യ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ ഫ്രാൻസുമായും ഇറ്റലിയുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടാതെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. ട്രംപ് തീരുവ ചുമത്തിയ രാജ്യങ്ങളുമായി വ്യാപാര കരാറുകൾക്കായി ശ്രമിക്കുന്ന […]
Read more

മാറഡോണയുടെ മരണം; മെഡിക്കല്‍ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ നിര്‍ത്തിവെച്ചു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന് വീഴ്ചപറ്റിയിരുന്നു എന്ന കേ കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് കോടതി. ജഡ്ജിമാരില്‍ ഒരാളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കേസ് സംബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ജഡ്ജിയുടെ സാന്നിധ്യം പ്രതിഭാഗം വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതാണ് സംഭവമെന്നും അവര്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് സ്വയം പിന്മാറണമെന്നും പ്രതിഭാഗം വാദിച്ചു. കോടതിയില്‍ ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മറികടന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതെന്നും വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ 27-ലേക്കു നീട്ടിയത്. തലച്ചോറിലെ […]
Read more

യുക്രൈയ്ന്‍ അതിര്‍ത്തിയിലെ കര്‍സ്‌ക് സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: യുക്രൈയ്ന്‍ അതിര്‍ത്തിയോടുചേര്‍ന്ന റഷ്യന്‍ പ്രവിശ്യയായ കര്‍സ്‌ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സന്ദര്‍ശിച്ചു. ഏപ്രിലില്‍ യുക്രൈയ്ന്‍ സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുടിന്റെ സന്ദര്‍ശനം. കഴിഞ്ഞ ഓഗസ്റ്റില്‍ മിന്നലാക്രമണത്തിലൂടെയാണു കര്‍സ്‌ക് യുക്രൈയ്ന്‍ സേന പിടിച്ചെടുത്തത്. 9 മാസത്തിനുശേഷമാണു റഷ്യന്‍ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്. ഇവിടെ നിര്‍മാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുടിന്‍ സന്ദര്‍ശിച്ചു. അതിനിടെ, യുക്രൈയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈയ്ന്‍ നാഷനല്‍ ഗാര്‍ഡിലെ 6 പേര്‍ കൊല്ലപ്പെട്ടു. യുക്രൈയ്‌നിന്റെ 159 ഡ്രോണുകള്‍ കഴിഞ്ഞരാത്രി വെടിവെച്ചിട്ടെന്നു റഷ്യ […]
Read more

വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു

അമേരിക്ക : വാഷിംഗ്ടൺ ഡിസിയിലെ പുരാതന ജൂത മ്യൂസിയത്തിനടുത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർക്ക് വെടിയേറ്റു. നോർത്ത്‌വെസ്റ്റ് വാഷിംഗ്ടൺ ഡിസിയിലെ തേർഡ് ആൻഡ് എഫ് സ്ട്രീറ്റിന് സമീപം, എഫ്‌ബിഐ ഫീൽഡ് ഓഫീസിനും യുഎസ് അറ്റോർണി ഓഫീസിനും സമീപമുള്ള ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് സമീപം, എംബസി ജീവനക്കാരായ ഒരു പുരുഷനും ഒരു സ്ത്രീക്കും വെടിയേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു . “ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നും […]
Read more

Recent News

Advertisement
WhiteswanTV Footer