Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

തുര്‍ക്കിയില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

തുര്‍ക്കിയില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തിതുര്‍ക്കിയിലെ കുളുവിനടുത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. കുളുവിന് 14 കിലോമീറ്റര്‍ വടക്ക്-കിഴക്കാണ് പ്രകമ്പനം ഉണ്ടായത്. തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു.വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആളപായമോ പരിക്കുകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ബുധനാഴ്ചയും തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഫ്രൈ, ഗ്രീസ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം വീണ്ടും തുര്‍ക്കിയില്‍ പ്രകടമ്പനം […]
Read more

ഭീകരൻ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ

ഡൽഹി: ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ […]
Read more

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ സിഇഒ യോട് ട്രംപ്

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ടിം കുക്കിനോട് പറഞ്ഞത് ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഖത്തറിലെ വ്യവസായികളോടാണ് ട്രംപ് ഇക്കാര്യം […]
Read more

സിറിയൻ പ്രസിഡന്റിനെ പുകഴ്ത്തി ഡോണാൾഡ് ട്രംപ്

റിയാദ്: സിറിയൻ പ്രസിഡൻ്റ് അഹ്മദ് അൽ ഷരായെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡ്ന്റ് ഡോണാൾഡ് ട്രംപ്. ഷരായെ ട്രംപ് ‘പോരാളി’ എന്നാണ് വിളിച്ചത്. പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മുൻ ഭീകരവാദിയായ ഷരായെ ട്രംപ് പുകഴ്ത്തിയത്. ഷരാ വളരെ ചുറുചുറുക്കുള്ള, കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണെന്നും, ശക്തമായ ഭൂതകാലമാണ് ഉള്ളത് എന്നുമാണ് ട്രംപ് പറഞ്ഞത്. നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അൽ ഷരാ. ഭീകര ബന്ധങ്ങൾ വിട്ടെറിഞ്ഞു എന്ന് […]
Read more

ട്രംപ് ഇന്ന് യുഎഇയിൽ; പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

റിയാദ്: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. ഖത്തറിൽ നിന്നും പ്രാദേശിക സമയം രണ്ട് മണിക്ക് ട്രംപ് പുറപ്പെടും. 3.10ഓട് കൂടി യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. യുഎഇയിൽപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, വിവിധ മേഖലകളിൽ യുഎഇ- യുഎസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാ​ഗമായുണ്ടാകും. ഇതിന് പുറമെ അബുദാബിയിലെ ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും […]
Read more

ട്രംപിനെ കാണാൻ അംബാനി ഖത്തറിൽ, വിരുന്നിൽ പങ്കെടുത്ത് ഇലോൺ മസ്കും

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയതായി റിപ്പോർട്ട് പുറത്തു വന്നു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.
Read more

യുക്രൈന്‍ യുദ്ധം: നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പുടിന്‍ പിന്മാറി

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പിന്മാറി.റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. ട്രംപ് റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്‌ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്‌ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം […]
Read more

സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

മലേഷ്യ: സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയവും കമ്മ്യൂണിക്കബിള്‍ ഡിസീസ് ഏജന്‍സിയും ഒരു പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍, ‘JN.1’ വേരിയന്റിന്റെ പിന്‍ഗാമികളായ ‘LF.7’ , ‘NB.1.8’ എന്നീ വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്-19 അണുബാധകളുടെ സമീപകാല വര്‍ദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതായി സൂചനയില്ലെന്നുമാണ് സിംഗപ്പൂരിലെ ആരോഗ്യ അധികൃതര്‍ […]
Read more

ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം

‘പോലീസിന്റെ ഭാവി വിഭാവനംചെയ്യുക’ എന്ന പ്രേമേയത്തോടെ ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികൾ, നയരൂപകർത്താക്കൾ, എന്നിവരൊന്നിക്കുന്ന ലോക പോലീസ് ഉച്ചകോടി ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.സൈബർ സുരക്ഷ, കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പോരാട്ടം, പോലീസ് പ്രവർത്തനങ്ങളിലെ നിർമിതബുദ്ധിയുടെ പങ്ക്, സാമൂഹികസുരക്ഷ, നിലവിലെ സുരക്ഷാഭീഷണികൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള നിയമ നിർവ്വഹണ സ്ഥാപനങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണവും മികച്ച രീതികളുടെ കൈമാറ്റവും വളർത്തുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.കൂടാതെ ആഗോള സുരക്ഷാവെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിലും നൂതന സാങ്കേതികവിദ്യകൾ […]
Read more

കടല്‍ യാത്രകള്‍ക്കും രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ദോഹ ഗതാഗത മന്ത്രാലയം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം. മത്സ്യബന്ധന ബോട്ടുകള്‍,വിനോദ യാത്രാ ബോട്ടുകള്‍,വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും […]
Read more

Recent News

Advertisement
WhiteswanTV Footer