കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി നിര്യാതനായി. തൃശ്ശൂർ കൊല്ലാറ സ്വദേശി ബാഹുലേയന്റെ മകൻ ദേവദാസൻ (61) ആണ് മരിച്ചത്. കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ദേവദാസൻ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കോമേരി ഉൾപ്പെടെയുള്ള ട്രാസ്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.




