Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പുടിനൊപ്പം നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്‌കി

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് സമ്മതം അറിയിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കി. എക്സ് അക്കൗണ്ടിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. ലോകം മുഴുവൻ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കുറിച്ചു. ഒടുവിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. നല്ലൊരു സൂചനയാണിത്. ഏതൊരു യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി വെടിനിർത്തലാണ്. യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ല. സെലൻസ്കി കുറിച്ചു.
Read more

‘കുടിയേറ്റം ഇനി എളുപ്പമല്ല, ഇംഗ്ലീഷ് മുഖ്യം’: പുതിയ മാനദണ്ഡങ്ങളുമായി യുകെ

ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർഷമാക്കാനൊരുങ്ങി യു.കെ ഭരണകൂടം. പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇംഗ്ലീഷ് ഭാഷ പ്രധാന മാനദണ്ഡമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച കരട് നിയമത്തിൽ പറയുന്നു. പുതിയ നിയമം അനുസരിച്ച് സ്ഥിരതാമസത്തിന് സ്ഫുടമായ ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കും. ഈ നിലവാരം പാലിക്കാത്തവർക്ക് സ്ഥിരതാമത്തിനായുള്ള കാത്തിരിപ്പ് 10 വർഷം വരെ നീണ്ടുപോയേക്കാം. അതായത് തെറ്റില്ലാതെയും അധികം സമയമെടുക്കാതെയും ഇംഗ്ലീഷ് ഭാഷ പറയാൻ കഴിയുക എന്നതായിരിക്കും ഇനിയുള്ള ഒരു മാനദണ്ഡം. നിലവിലെ […]
Read more

ഇന്ത്യ – പാക് സംഘർഷം; വീഡിയോ ഗെയിമിലെ ദൃശ്യങ്ങൾ പങ്കുവെച്ചു പാക് മന്ത്രി

‍‍ഡൽഹി: ഇന്ത്യ – പാക് സംഘ‍‍ർഷത്തിൻ്റേതെന്ന വാദുമായി വീ‍ഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാറാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു ഇത് വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഒരു ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) ഉൾപ്പെടുന്ന ദൃശ്യങ്ങൾ ജനപ്രിയ സൈനിക ഗെയിമായ ARMA 3-ൽ […]
Read more

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും […]
Read more

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് ബംഗ്ലാദേശില്‍ നിരോധനം

ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച് സര്‍ക്കാര്‍.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് അവാമി ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നാണ് അറിയിപ്പ്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ICT) അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു.നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ […]
Read more

യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് റഷ്യ തയ്യാറെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 15 ന് ഇസ്താംബൂളിൽ വെച്ച് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താൻ റഷ്യ നിർദ്ദേശിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു. സംഘർഷം ഒത്തുതീർപ്പ് ആക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായി സംസാരിക്കും. പുടിന്റെ വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ സമ്മതം അറിയിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തോട് യുക്രെയ്ൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Read more

ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; ഗൂഗിളിന് 11,740 കോടി പിഴ

വാഷിങ്ടണ്‍: ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഗിളിന് തിരിച്ചടി.അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം നല്‍കിയ പരാതിയിയിലാണ് ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഏകദേശം 1.375 ബില്യണ്‍ ഡോളര്‍ (11,740 കോടി രൂപ) ഗൂഗിളിന് പിഴ അടയ്ക്കേണ്ടതായി വരും. ഗൂഗിളും ടെക്സസ് സംസ്ഥാനവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിന്് ഒടുവിലാണിത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ലൊക്കേഷന്‍ ഡാറ്റയും മുഖം തിരിച്ചറിയല്‍ വിവരങ്ങളും ട്രാക്ക് ചെയ്യുന്നെന്നും സംഭരിക്കുന്നെന്നും ആരോപിച്ച് 2022-ലാണ് ടെക്സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതേ്. […]
Read more

റെക്കോഡ് തകർത്ത് റെട്രോ; ആഗോള ബോക്സ് ഓഫീസില്‍ 100 കോടി നേടി

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനായി വന്ന പുതിയ ചിത്രമായ റെട്രോ കുതിപ്പ് തുടരുന്നു. സംവിധാനം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമായി റെട്രോ 57.85 കോടി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തില്‍ , കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, ജോജു ജോര്‍ജ്, ജയറാം, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രഥാന കഥാപാത്രങ്ങളായി ഉണ്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. […]
Read more

പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് യു​എ​ഇ

അ​ബു​ദാ​ബി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ബാക്കി മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് യു​എ​ഇ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​താ​യി പി​സി​ബി അ​റി​യി​ച്ചു. പി‌​എ​സ്‌​എ​ൽ ന​ട​ത്താ​നു​ള്ള പി‌​സി‌​ബി​യു​ടെ അ​ഭ്യ​ർ​ഥ​ന എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ള്ളു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 2021-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടി20 ​ലോ​ക​ക​പ്പി​നും 2014, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ ഐ​പി​എ​ല്ലി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​സി​ബി​ക്ക് ബ​സി​സി​ഐ​യു​മാ​യി ശ​ക്ത​മാ​യ […]
Read more

ഇന്ത്യാ -പാക് സംഘര്‍ഷം: ആശങ്ക അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും,സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ അന്തരീക്ഷത്തിനും ഇത് പ്രധാനമാണ്. അതാണ് അന്താരാഷ്ട്ര സമൂഹം […]
Read more

Recent News

Advertisement
WhiteswanTV Footer