Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവിൽ തീരുമാനമായില്ല; ആകാംക്ഷയിൽ ലോകം

വത്തിക്കാൻ: മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവിൽ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ലെന്ന് റിപ്പോർട്ട്.മൂന്ന് റൗണ്ടിന് ശേഷവും ചാപ്പലിൽ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് ഉയരുന്നത്. ഇന്ന് രാവിലത്തെ സെഷനിൽ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ആ വോട്ടെടുപ്പുകളിൽ ഭൂരിപക്ഷം ആർക്കും നേടാനായില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ്‌ സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം .അതേസമയം മൂന്നിൽ രണ്ട് ഭൂരിപക്ഷം […]
Read more

ലാഹോറിലേക്കുള്ള സര്‍വീസുകള്‍ നി‍ർത്തിവെച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

ലാഹോറിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. എങ്കിലും, കറാച്ചിയിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരും. എയര്‍ലൈന്‍ ലാഹോറിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് നടത്തുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെല്ലാം റദ്ദാക്കി. ലാഹോര്‍, ഇസ്ലാമാബാദ് വിമാനത്താവളങ്ങളിലെ എല്ലാ വാണിജ്യ വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തി. എന്നിരുന്നാലും, കറാച്ചി വിമാനത്താവളം പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് പാക് എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ […]
Read more

വീണ്ടും കറുത്ത പുക: രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസവും വോട്ടെടുപ്പിനുശേഷം സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തുവന്നത് കറുത്ത പുക. ഇതോടെ പ്രാദേശിക സമയം ഉച്ചയ്ക്കുശേഷമുള്ള മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കത്തോലിക്കാ സഭ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്.
Read more

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇരുപതാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അരാഗ്ചി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് അരാഗ്ചി ഇന്ത്യയിലേക്ക് എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അരാഗ്ചിയുടെ സന്ദര്‍ശനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടുമെന്ന് നേരത്തെ തന്നെ അരാഗ്ചി പറഞ്ഞിരുന്നു. പാക് സന്ദര്‍ശന […]
Read more

സുരക്ഷയ്ക്കുള്ള ഏക മാർഗം സമാധാനമാണ്; ഇന്ത്യയോടും പാകിസ്താനോടും മലാല യൂസഫ്സായി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. സമാധാനമാണ് കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗമെന്ന് മലാല യൂസഫ്സായി കുറിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മലാല യൂസഫ്സായിയുടെ പ്രതികരണം.
Read more

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായത്. 26 വിനോദസഞ്ചാരികളെയാണ് തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനു പകരമായി ഇന്ത്യ ഇന്നലെ തിരിച്ചടിച്ചു. […]
Read more

ചിമ്മിനിയിൽ നിന്നുയർന്നത് കറുത്ത പുക; പുതിയ മാർപാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരും

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിൽ ഇന്ന് പാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു. ഒന്നാം ദിവസം ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിക്കായുള്ള കാത്തിരിപ്പ് നീളുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ കോൺക്ലേവ് പുനരാരംഭിക്കും. ഇന്ന് നാലു റൗണ്ട് വോട്ടെടുപ്പാണ് നടക്കുക. ഒന്നാം ദിവസം തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി പുക ഉയരാൻ ഒരു മണിക്കൂറോളം താമസിച്ചതോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ സിസ്റ്റേയ്ന് […]
Read more

വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു

ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അതിർത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കർത്താർപൂർ ഇടനാഴിയും അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്.
Read more

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേസ്

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പാകിസ്ഥാൻ 48 […]
Read more

ആരാണ് മസൂദ് അസർ?; മസൂദ് അസർ എങ്ങനെയാണ് ഇന്ത്യയ്ക്ക് ഭീഷണിയായത്?

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രത്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി. മസൂദ് അസറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer