Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയില്‍ ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാരം. ‘ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി’ വിഭാഗത്തിലാണ് ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങള്‍ പരിഗണിച്ചാണ് ഡഗ് മില്‍സ് പുരസ്‌കാരത്തിന് അര്‍ഹനായത്. സുഡാനിലെ യുദ്ധം, അഫ്ഗാന്‍ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കും ന്യൂയോര്‍ക്ക് ടൈംസ് പുലിറ്റ്‌സര്‍ നേടി. യുഎസില്‍ ഗര്‍ഭഛിദ്രം നിരോധിച്ചതിനെ തുടര്‍ന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച […]
Read more

ഓപ്പറേഷൻ സിന്ദൂർ: പ്രതികരണവുമായി ചൈന

ബീജിംഗ്: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ചൈന.ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എല്ലാത്തരം […]
Read more

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് ഇന്ന് തുടക്കം

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് തുടങ്ങും.ഇന്ത്യന്‍ സമയം രാത്രി 8നാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. വോട്ടവകാശമുള്ളവരില്‍ 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 89 വോട്ട് ലഭിക്കുന്നയാളായിരിക്കും കത്തോലിക്ക സഭയുടെ അടുത്ത വലിയ ഇടയന്‍. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിക്കും. സാന്താ മാര്‍ത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടര്‍മാര്‍ ഇന്ത്യന്‍ സമയം 7.45ന് പോളീന്‍ ചാപ്പലിനു മുന്നില്‍ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാര്‍ഥനാഗാനം ആലപിച്ചും […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര്…?, കോൺക്ലേവിന് നാളെ തുടക്കം

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് നാളെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ 133 കർദിനാളുമാരാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്. ഏറ്റവും കൂടുതൽ കർദിനാൾമാർ പങ്കെടുക്കുന്നുവെന്ന ചരിത്ര നേട്ടവും ഈ കോൺക്ലേവിന് സ്വന്തമാകും. കർദിനാളുമാരുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ പുതിയ മാർപാപ്പയാകും.കത്തോലിക്കാ സഭയുടെ 267-ാമത് പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇനി മണിക്കൂറുകൾ മാത്രം. 120ലേറെ കർദിനാൾ വോട്ടർമാരുമായുള്ള ചരിത്രത്തിലെ ആദ്യ കോൺക്ലേവാണിത്. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരിൽ 89 […]
Read more

പാക്കിസ്ഥാനിൽ ഭൂചലനം: റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പാക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു.
Read more

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ട്രംപ്

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ തീരുമാനം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും. അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പുതിയ തീരുമാനമെന്ന്ട്രംപ് പറഞ്ഞു. യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 % നികുതി ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും അധികാരം നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്ത് വിട്ടത്. വിദേശ സിനിമകള്‍ അമേരിക്കന്‍ […]
Read more

ചൈ​ന​യി​ലെ ബോ​ട്ട​പ​ക​ടം; മ​ര​ണം 10 ആ​യി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ബോ​ട്ടു​ക​ൾ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. 74 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിൽ തുടരുകയാണ്. ഗ​യ്ഷോ പ്ര​വി​ശ്യ​യി​ലെ ക്വാ​ൻ​സി ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ന​ദി​യി​ലാ​ണ് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​ത്. അപകടത്തിൽ നാ​ല് ബോ​ട്ടു​ക​ളാ​ണ് മ​റി​ഞ്ഞ​ത്. 84 പേ​രാ​ണ് നാ​ലു ബോ​ട്ടു​ക​ളി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്നാ​ണ് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Read more

വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഹജ്ജ് സീസണിൽ വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് നൽകുന്ന പിഴയിലും വ്യത്യാസം വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read more

അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായാണ് കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് നീണ്ടു പോകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ […]
Read more

ഇസ്രയേലിലെ മിസൈലാക്രമണത്തെത്തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ139 വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer