തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.
70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍ഡിഎയ്ക്ക് 3 മുതല്‍ 7 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്.



