Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇന്ത്യ – പാക് സംഘർഷം; പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

ഇന്ത്യ – പാകിസ്താൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനം. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന് വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
Read more

പാകിസ്ഥാനിലെ സിയാൽകോട്ടിലെ ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് തകർത്തു

വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് തിരിച്ചടിയായി, ജമ്മുവിലെ അഖ്‌നൂർ സെക്ടറിന് എതിർവശത്ത് പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണിയിലെ ഒരു തീവ്രവാദ ലോഞ്ച് പാഡ് തകർത്തതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച വെടിനിർത്തൽ ലംഘനത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ ആക്രമണം. “ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു,” അതിർത്തി കടന്നുള്ള ഭീഷണികളെ നിർവീര്യമാക്കുന്നതിനുള്ള സേനയുടെ പ്രതിബദ്ധത ഓർമിപ്പിച്ചുകൊണ്ട് ബിഎസ്എഫ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ […]
Read more

ഇന്ത്യ പാക് സംഘർഷം: സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങൾ

ന്യൂ ഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം ദിനംപ്രതി ശക്തമാകുമ്പോള്‍ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. G7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. […]
Read more

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പേര് നൽകി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് പേര് നൽകിയെന്ന റിപ്പോ‍ർട്ടുകൾ പുറത്ത്. ഓപ്പറേഷൻ ”ബുന്യാൻ-ഉൽ-മർസൂസ്’ എന്നാണ് പാകിസ്ഥാൻ പേര് നൽകിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഫാത്തേ 1 മിസൈലുകൾ ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോ​ഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലസ്റ്റിക് മിസൈലുകളിൽ ഒന്നാണ് ഫത്താ-1. ‌
Read more

പാകിസ്ഥാനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനില്‍ ഭൂചലനം റിപ്പോ‍ർട്ട് ചെയ്തു. ഭൂചലനത്തിൽ റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. പാക് – അഫ്ഗാന്‍ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോ‍ർട്ടുകൾ. വിവിധ ഭാ​ഗങ്ങളിലായി പ്രകമ്പനങ്ങൾ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. ദിവസങ്ങൾക്ക് മുമ്പ്, പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും […]
Read more

സംഘർഷങ്ങൾക്കിടെ പാക് സൈന്യത്തിന് കൂടുതൽ അധികാരം നൽകി സുപ്രീം കോടതി

ലാഹോർ: ഇന്ത്യ-പാക് ഏറ്റുമുട്ടലിൽ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്ന വിധി പ്രസ്താവനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. സൈനിക കോടതികളിൽ സാധാരണ പൗരന്മാരെ വിചാരണ ചെയ്യുന്നത് “ഭരണഘടനാ വിരുദ്ധമാണ്” എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പാക് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. […]
Read more

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് അഭിനന്ദനങ്ങളുമായി യുഎഇ ഭരണാധികാരികള്‍

അബുദാബി: പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികള്‍. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാന്‍ കഴിയട്ടെ എന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. യുഎഇ ജനങ്ങളും ഭരണാധികാരികളും രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള വത്തിക്കാന്റെ പങ്കിനെ അങ്ങേയറ്റം വിലമതിക്കുന്നു. വിശുദ്ധ മാര്‍പ്പാപ്പയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പങ്കിട്ട മാനവികതയുടെയും ആഗോള സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളും […]
Read more

ഇന്ത്യ – പാക് സംഘര്‍ഷം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്

ശ്രീനഗര്‍: രാത്രിയില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് അദ്ദേഹം ജമ്മുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ തടഞ്ഞിരുന്നു. ‘ജമ്മു നഗരത്തിലും ഡിവിഷന്റെ മറ്റു ഭാഗങ്ങളിലും ഇന്നലെ രാത്രി നടന്ന പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ […]
Read more

പാകിസ്താന്‍ സൈന്യത്തില്‍ ഭിന്നത; സൈനിക മേധാവി അസിം മുനീര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്താന്‍ സൈന്യത്തില്‍ ഭിന്നത ശക്തമാകുന്നെന്ന് റിപ്പോര്‍ട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാകിസ്താന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാക് സൈന്യത്തിന്റെ ഉന്നതതലങ്ങളിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിര്‍സ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു […]
Read more

ഇന്ത്യാ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. എന്നാല്‍‌ പ്രസിഡന്റ് ഡോണൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി നമുക്ക് പങ്കാളിത്തമില്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം […]
Read more

Recent News

Advertisement
WhiteswanTV Footer