ന്യൂഡല്‍ഹി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ തന്നെ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് ബിജെപി-എജിപി-ബിപിഎഫ് (BJP-AGP-BPF) സഖ്യം 88 മുതല്‍ 100 വരെ സീറ്റുകള്‍ നേടും.
തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 24 മുതല്‍ 36 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ബിജെപി മാത്രം 70-80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രതീക്ഷിക്കുന്നു.
മറ്റു സര്‍വേ ഫലങ്ങള്‍
ആക്‌സിസ് മൈ ഇന്ത്യ: BJP+ (88-100) | CONG+ (24-36) | OTH (0-3)
പീപ്പിള്‍സ് ഇന്‍സൈറ്റ്: BJP+ (88-96) | CONG+ (30-34) | OTH (2-4)
മാട്രിസ്: BJP+ (85-95) | CONG+ (25-32) | OTH (6-12)
പോള്‍ ഡയറി: BJP+ (86-101) | CONG+ (15-26) | OTH (0)


