Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ കോളേജ് ഹോസ്റ്റലുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ക്രമബദ്ധവുമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വാർഡൻ, ട്യൂട്ടർ നിയമനം, വേനലവധിക്കാലത്തെ ഹോസ്റ്റൽ പ്രവർത്തനം, അനധികൃത താമസം എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കിയത്.

ഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിൻസിപ്പൽമാർ വാർഡനായി നിയമിക്കേണ്ടത്. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓരോ അധ്യയന വർഷവും ട്യൂട്ടർമാരെയും നിയമിക്കണം. അധ്യാപകരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയ ശേഷം കോളേജ് കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിയമനം.

വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ വാർഡനായി നിയമിക്കണമെങ്കിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കോളേജ് കൗൺസിൽ തീരുമാനം കൃത്യമായി രേഖപ്പെടുത്തണം.

ഓരോ നിയമനവും ജൂൺ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും. നിയമനങ്ങൾക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണവും വാങ്ങണം.

സർവകലാശാലകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ വേനലവധി പ്രഖ്യാപിക്കുമ്പോൾ കോളേജ് ഹോസ്റ്റലുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ സർവകലാശാല പരീക്ഷകൾ, സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയവ നടക്കുകയാണെങ്കിൽ ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ മാർച്ച് 31ന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിപ്പിക്കാം. ഇതിനായി പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ഹാജരാക്കണം.

അവധിക്കാലത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ 20 വിദ്യാർഥികൾക്ക് ഒരു കുക്ക് എന്ന അനുപാതത്തിൽ മാത്രമേ പാചകക്കാരെ അനുവദിക്കൂ. ഹോസ്റ്റൽ ക്ലാർക്കുമാർക്ക് വേനലവധി ബാധകമല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഹോസ്റ്റലുകളിൽ അനധികൃതമായി ആളുകൾ താമസിക്കുന്നത് തടയാനും കർശന നിർദേശം നൽകിയിട്ടുണ്ട്. അതത് കോളേജിലെ വിദ്യാർഥികൾക്ക് മാത്രമേ ഹോസ്റ്റലിൽ താമസിക്കാൻ അനുമതിയുള്ളൂ. പുറത്തുനിന്നുള്ളവരെയോ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികളെയോ താമസിപ്പിക്കാൻ പാടില്ല.

ഹോസ്റ്റലിൽ പ്രവേശനം നേടിയവർ, അവധിക്ക് വീട്ടിലേക്ക് പോയവർ, നിലവിൽ ഹോസ്റ്റലിൽ താമസിക്കുന്നവർ എന്നിവരുടെ കണക്കുകൾ കൃത്യമായി പരിശോധിച്ച് അനധികൃത താമസക്കാരില്ലെന്ന് വാർഡൻ ഉറപ്പാക്കണം. അനധികൃതമായി ആരെങ്കിലും താമസിക്കുന്നതായി കണ്ടെത്തിയാൽ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും അവരെ ഒഴിപ്പിക്കുകയും വേണം. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix