ഇസ്രയേലില്‍ ഹൂതി വിമതരുടെ മിസൈലാക്രമണം
ടെല്‍ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണില്‍ മിസൈലാക്രമണം. യെമനിലെ ഹൂതി വിമതരാണ് അക്രമണത്തിന് പിന്നില്‍. ഞായറാഴ്ച (04.05.25) രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. മിസൈല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്കും ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയില്‍ തിരിച്ചടിക്കും’ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചു. മിസൈല്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം […]
Read more