Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാക്കിസ്ഥാന് കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി ചൈന

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന നൽകി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചൈന പാക്കിസ്ഥാന് പിന്തുണ നൽകിയത്. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട […]
Read more

ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.1 തീവ്രത

തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമത്താണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം […]
Read more

ഇറാൻ തുറമുഖ സ്‌ഫോടനത്തിൽ 14 പേർ മരിച്ചു, 750 പേർ ചികിത്സയിൽ

ടെഹ്റാൻ: ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ സംഖ്യ 14 പേർ മരിച്ചു 750ഓളം പേര്‍ക്ക് പരിക്കേറ്റു. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്‍റെ ഷഹീദ് റജയി ഭാഗത്താണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഇറാൻ പ്രസിഡന്‍റ് ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിനുശേഷം തുടരുന്ന തീ കൂടുതൽ മേഖലയിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും പ്രസിഡന്‍റ് അറിയിച്ചു. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിനാൽ തന്നെ മരണ സംഖ്യ […]
Read more

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനുപിന്നാലെയാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ […]
Read more

ബലൂചിസ്ഥാനിലെ ഐഇഡി സ്‌ഫോടനത്തിൽ 10 പാകിസ്ഥാൻ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സൈനികവാഹനം പൊട്ടിത്തെറിച്ച് പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു.ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ മാറി മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. ഐഇഡി സ്‌ഫോടനത്തിലൂടെയാണ് പാകിസ്ഥാൻ സൈനികര്‍ സഞ്ചരിച്ച വാഹനം തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാകിസ്ഥാൻ സൈന്യത്തിനെതിരായ നടപടികള്‍ കൂടുതല്‍ തീവ്രതയോടെ തുടരുമെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചു.
Read more

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമുണ്ടാകും എന്നുമുളള ഭീഷണിയാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് മുഴക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read more

പാക് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം: കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഏപ്രില്‍ 27 വരെയാണ് നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി. മെഡിക്കല്‍ വിസകളുടെ കാലാവധി ഏപ്രില്‍ 29 വരെ മാത്രമാണ്. ആക്രമണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണമെന്നും പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം […]
Read more

ന്യൂ ജേഴ്സിയിലെ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു

ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോ​​ഗമിക്കുന്നു. 3,000 പേരെയാണ് നിലവിൽ വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ‍നിലവിൽ കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത് 8,500 ഏക്കറിലാണ്. ഓഷ്യൻ കൗണ്ടിയിൽ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ന്യൂജേഴ്സിയിലെ ഏറ്റവും തിരക്കുള്ള ഗാർഡൻ സ്റ്റേറ്റ് ഹൈവേ അടച്ചു. 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവിൽ കാട്ടുതീയിൽ ആ‍ർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read more

മാർപാപ്പയുടെ സംസ്ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലേക്ക്

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. മന്ത്രിസഭാ യോഗമാണ് ഇതിനായി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തിയത്.മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും. ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കും മാർപാപ്പയുടെ സംസ്കാരം നടക്കുക. നിലവിൽ ഭൗതികദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer