Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എഎപി വിട്ട് ബിജെപിയിൽ എത്തിയ എംപിമാർക്കെതിരെ ഭഗവന്ത് മന്നിന്‍റെ നിർണായക നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡിഗഡ്: എഎപി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. മെയ് 5ന് ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയിലെ എഎപി എംപിമാരിൽ ഏഴ് പേർ കഴിഞ്ഞ ഏപ്രിൽ 24നാണ് പാർട്ടി വിട്ടത്. ഇവരുടെ അംഗത്വം റദ്ദാക്കണമെന്നും തിരിച്ചുവിളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

പാർട്ടി വിട്ടവരിൽ ആറു പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ഡൽഹിയിൽ നിന്നുള്ളയാളുമാണ്. ഈ വിഷയത്തിൽ എഎപി എംഎൽഎമാരുടെ പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ കാണാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ കൂടിക്കാഴ്ചയിൽ എംഎൽഎമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix