തിരുവനന്തപുരം: 2025ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായപ്പോള്‍ തുടരും, ഹൃദയപൂര്‍വം എന്നി ചീത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. ഡൊമിനിക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ലോക: ചാപ്റ്റര്‍ വണ്‍). ഇതേ ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശനും രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലൂടെ അനശ്വര രാജനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. രേഖാചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രം. പ്രകാശ് വര്‍മ്മ (തുടരും), ദിലീഷ് പോത്തന്‍ (റോന്ത്) എന്നിവര്‍ മികച്ച രണ്ടാമത്തെ നടനായപ്പോള്‍ ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്ളക്ഷന്‍ ഓഫ് ട്രൂത്ത്) എന്നിവര്‍ മികച്ച രണ്ടാമത്തെ നടിയായി.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച കഥ: ജി. ആര്‍. ഇന്ദുഗോപന്‍ (പൊന്മാന്‍)
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)
മികച്ച സംഗീതസംവിധാനം: ജേക്സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച പിന്നണി ഗായകന്‍: നവനീത് ഉണ്ണികൃഷ്ണന്‍ (ഗാനം: വിടപറയാം ചിത്രം: ഹൃദയപൂര്‍വം)
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള ചിത്രം: നരിവേട്ട) ജെ. ആര്‍. ദിവ്യ നായര്‍ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്)
മികച്ച ഛായാഗ്രാഹകന്‍: മുഹമ്മദ് എ (തന്തപ്പേര്)
മികച്ച കലാസംവിധായകന്‍: സുനില്‍ ലാവണ്യ (ജഗള)
മികച്ച മേക്കപ്പ്മാന്‍: റോണക്സ് സേവ്യര്‍ (ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദന്‍ (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)
മികച്ച ബാലതാരം: ധാര്‍മ്മിക് സുധാകരന്‍ (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍ (കല്യാണമരം)






