പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന നൽകി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു.
പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചൈന പാക്കിസ്ഥാന് പിന്തുണ നൽകിയത്. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.




