Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ന്യൂ ജേഴ്സിയിലെ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു

ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോ​​ഗമിക്കുന്നു. 3,000 പേരെയാണ് നിലവിൽ വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ‍നിലവിൽ കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത് 8,500 ഏക്കറിലാണ്. ഓഷ്യൻ കൗണ്ടിയിൽ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ന്യൂജേഴ്സിയിലെ ഏറ്റവും തിരക്കുള്ള ഗാർഡൻ സ്റ്റേറ്റ് ഹൈവേ അടച്ചു. 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവിൽ കാട്ടുതീയിൽ ആ‍ർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read more

മാർപാപ്പയുടെ സംസ്ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലേക്ക്

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. മന്ത്രിസഭാ യോഗമാണ് ഇതിനായി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തിയത്.മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും. ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കും മാർപാപ്പയുടെ സംസ്കാരം നടക്കുക. നിലവിൽ ഭൗതികദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Read more

റഷ്യൻ കൂലിപ്പട്ടാളത്തിലകപ്പെട്ട തൃശ്ശൂർ സ്വദേശിക്ക് മോചനം

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിനിന് മോചനം. നിലവിൽ ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചത്. ജയിനും ജയിനിന്റെ ബന്ധുവായ ബിനിലും ഒരു വർഷം മുൻപാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു. യുദ്ധമുഖത്ത് വച്ച് പരിക്കേറ്റ ജയിൻ ചികിത്സയിൽ തുടരുകയുമായിരുന്നു. എന്നാൽ കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാനായിരുന്നു റഷ്യൻ പട്ടാളത്തിന്റെ നീക്കം. ഇതിനിടയിലാണ് ജയിൻ നാട്ടിലേക്ക് എത്തുമെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.
Read more

വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും അടുത്ത ദിവസങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നത്. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നീ വിഭാഗങ്ങളിലെ പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ വധശിക്ഷ നടക്കുന്ന ദിവസം സന്നിഹിതരായിരിക്കും. ഏത് രാജ്യക്കാരാണെന്നോ വധശിക്ഷയ്ക്ക് കാരണമായ കുറ്റമെന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Read more

ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളും വിശ്വാസികളും മാർപാപ്പയെ അവസാനമായി കാണാൻ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ […]
Read more

തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്ന് റഷ്യ

മോസ്കോ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. സംഭവിച്ചത് ക്രൂരമായ കൃത്യമാണെന്നും ആക്രമണത്തെ ന്യായീകരിക്കാനാവില്ലായെന്നും തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പുടിൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ഭീകരാക്രമണത്തെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.
Read more

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ നടക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി നിശ്ചയിച്ചിരിക്കുന്നത്. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകും. വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
Read more

മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ യോഗം വത്തിക്കാനിൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതിയെ സംബന്ധിച്ച തീരുമാനമെടുക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു. മൃതദേഹം നാളെ പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. സംസ്കാര തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക. വത്തിക്കാനിൽ ഒൻപത് […]
Read more

മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും

വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ സംസ്‌കാരച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. കൂടാതെ ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആധാര സൂചകമായി വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു. അതേസമയം മാർപാപ്പയുടെ മരണപത്രത്തിലെ വിവരങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടിരുന്നു ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും […]
Read more

അലങ്കാരങ്ങൾ വേണ്ട; മരണത്തിലും ലാളിത്യം സൂക്ഷിച്ച പാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ മരണം അറിയിച്ചുകൊണ്ട് വത്തിക്കാനിൽ മണികൾ മുഴങ്ങി. മാർപാപ്പയുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള കൊടികൾ നീക്കം ചെയ്യുകയും കയ്യിൽ അണിഞ്ഞിരുന്ന മുക്കുവന്റെ മോതിരം ഉടച്ചു കളയുകയും ചെയ്തു. മാർപാപ്പയുടെ മുറി അടച്ച് മുദ്ര വച്ചു. അപ്പോഴും മരണം കൊണ്ടു പോലും ലാളിത്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതന്ന ഫ്രാൻസിസ് മാർപാപ്പയെ ലോകം സ്മരിക്കും. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. എന്റെ ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതണം. അതും ലാറ്റിൻ ഭാഷയിൽ… […]
Read more

Recent News

Advertisement
WhiteswanTV Footer