പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിലെ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് പത്തനംതിട്ട കോടതി. കൂടാതെ, ഒരു ലക്ഷം രൂപ പ്രതിക്ക് പിഴയും വിധിച്ചിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും, വളരെ ഹീനമായ കൊലപാതകമാണ് നടത്തിയതെന്നും കോടതി പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ശ്രീകുമാർ അനന്തുവിനെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത്. എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ അനന്തുവിനെ കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് മൃതദേഹം തോളില്‍ ചുമന്ന് 400 മീറ്ററോളം അകലെയുള്ള കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.




